ഇരമ്പുന്നു സമരസ്‌മരണകൾ...: : വയലാറിലും മേനാശേരിയിലും ചെങ്കൊടി ഉയർന്നു

വയലാർ
അനശ്വര രക്തസാക്ഷികളുടെ വീരസ്മരണ ജ്വലിക്കുന്ന വയലാറിലെ സമരഭൂമിയിൽ ചെങ്കൊടി ഉയർന്നു. ഇതോടെ വയലാർ കേന്ദ്രീകരിച്ച് രക്തസാക്ഷി വാരാചരണത്തിന് തുടക്കമായി. മേനാശേരിയിൽനിന്ന് ജാഥയായി എത്തിച്ച ചെങ്കൊടിയാണ് വയലാറിൽ ഉയർത്തിയത്. രക്തസാക്ഷികളുടെ പിൻമുറക്കാരായ നൂറുകണക്കിനാളുകൾ മുദ്രാവാക്യങ്ങൾ മുഴക്കവെ സിപിഐ എം ജില്ലാസെക്രട്ടറി ആർ നാസർ പതാക ഉയർത്തി.

യോഗത്തിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം പി പ്രസാദ്, ടി ജെ ആഞ്ചലോസ്, ആർ നാസർ എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ അധ്യക്ഷനായി. സെക്രട്ടറി പി കെ സാബു സ്വാഗതംപറഞ്ഞു.

സിപിഐ എം–-സിപിഐ നേതാക്കളായ സി ബി ചന്ദ്രബാബു, എ എം ആരിഫ് എംപി, ദലീമ എംഎൽഎ, എം കെ ഉത്തമൻ, കെ പ്രസാദ്, ജി വേണുഗോപാൽ, മനു സി പുളിക്കൽ, എൻ എസ് ശിവപ്രസാദ്, ടി ടി ജിസ്മോൻ എന്നിവർ പങ്കെടുത്തു. വെള്ളി രാവിലെ മേനാശേരിയിൽനിന്ന് പുറപ്പെട്ട പതാക ജാഥയ്ക്ക് പ്രധാനകേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കി.

മേനാശേരിയിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എൻ ജി രാജൻ രക്തപതാക ഉയർത്തി. സി കെ മോഹനൻ അധ്യക്ഷനായി. മന്ത്രി പി പ്രസാദ്, എ എം ആരിഫ് എംപി തുടങ്ങിയവർ സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/ERDhTxa

Comments

Archive

Contact Form

Send