ഇന്ന് 121 പേർക്ക് കോവിഡ്; 79 പേർ രോഗമുക്തരായി

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 79 പേർ രോഗമുക്തരാകുകയും ചെയ്തു. കഴിഞ്ഞ 24ന് മഞ്ചേരിയിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ ശ്രവപരിശോധന കോവിഡ് പോസിറ്റീവായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശത്ത് നിന്നും 26 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കം മൂലം അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു. മൂന്ന് ഹെൽത്ത് വർക്കർമാർക്കും ഒൻപത് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും രോഗം പിടിപ്പെട്ടു.

തൃശ്ശൂർ- 26, കണ്ണൂർ- 14, മലപ്പുറം- 13, പത്തനംതിട്ട- 13, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട്- 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ചുവീതം, കാസർകോട്, തിരുവനന്തപുരം നാലുവീതം എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ച കണക്ക്.

തിരുവനന്തപുരം -3, കൊല്ലം- 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം-4, തൃശ്ശൂർ-5, പാലക്കാട്-3, കോഴിക്കോട്-3, മലപ്പുറം-7, കണ്ണൂർ- 13, കാസർകോട്-2 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5244 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 4311 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2057 പേരാണ്. 180617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേർ ആശുപത്രികളിലാണ്. ഇന്നു മാത്രം 281 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2NGTTjv

Comments

Archive

Contact Form

Send