ഇന്ന് 123 പേർക്ക് കോവിഡ്; 113 ഹോട്ട്‌സ്‌പോട്ടുകൾ

തിരുവനന്തപുരം > സംസ്ഥാനത്ത് 123 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 53 പേർ ഇന്ന് രോഗമുക്തരായി. ഇതുവരെ 1761 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 344 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ വിദേശത്ത് നിന്നും 33 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 6 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട്-24, ആലപ്പുഴ-18, പത്തനംതിട്ട- 13, കൊല്ലം-13, എറണാകുളം-10, തൃശ്ശൂർ- 10, കണ്ണൂർ-9, കോഴിക്കോട്- 7, മലപ്പുറം-6, കാസർകോട്- 4, ഇടുക്കി- 3, തിരുവനന്തപുരം-2, കോട്ടയം-2, വയനാട്-2.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-9, ആലപ്പുഴ- 3, കോട്ടയം-2, ഇടുക്കി-2, എറണാകുളം-2, തൃശ്ശൂർ-3, പാലക്കാട്- 5, മലപ്പുറം-12, കോഴിക്കോട്- 6, കണ്ണൂർ-1, കാസർകോട്- 8.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5240 സാമ്പിൾ പരിശോധിച്ചു. 3726 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 1761 പേരാണ്. 1,59,614 പേരാണ് നിരീക്ഷണത്തിലുള്ളത്. 2349 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 344 പേരെ ഇന്നു മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,56,401 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Z7tVei

Comments

Archive

Contact Form

Send