ഒരു കോവിഡ് മരണം കൂടി; 27ന് മരിച്ച നെട്ടയം സ്വദേശിക്ക് രോഗം സ്‌ഥിരീകരിച്ചു
തിരുവനന്തപുരം> സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. നെട്ടയം സ്വദേശി തങ്കപ്പൻ(76) ആണ് മരിച്ചത് .കഴിഞ്ഞ ദിവസം ആണ് മുംബൈയിൽ നിന്ന് ഇദ്ദേഹം നാട്ടിലെത്തിയത്. അന്നുതന്നെ ശാരിരിക അസ്വസ്ഥതകളെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരിക്കുകയായിരുന്നു.
27 നാണ് മരിച്ചത്. മരണ ശേഷം ആണ് സ്രവ പരിശോധന നടത്തിയത്. ഫലം വന്നപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.ഇദ്ദേഹത്തിന് കടുത്ത പ്രമേഹം അടക്കം ഗുരുതരമായ ശാരീരിക അസ്വസ്ഥതകൾ വേറെയും ഉണ്ടായിരുന്നു .
Credits Kerala || Deshabhimani Online News https://ift.tt/2YIDhxV
Comments