പോലീസുകാരന് കോവിഡ്: ഹൈക്കോടതിയില്‍ സുരക്ഷാ നടപടി; 30 വരെ സിറ്റിംഗ് വേണ്ടെന്ന് അഡ്വക്കേറ്റ് അസോസിയേഷന്‍

കൊച്ചി> കോവിഡ് സ്ഥിരീകരിച്ച കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥൻ ഹൈക്കോടതിയില് എത്തിയിരുന്നതായി വ്യക്തമായതിനാല് കോടതിയില് ആവശ്യമായ സുരക്ഷാനടപടികള് സ്വീകരിച്ചു. പൊലീസുകാരന് അധികം പേരുമായി സമ്പര്ക്കമുണ്ടായതായി സൂചനയില്ല. ഇദ്ദേഹം എത്തിയ കോടതിയില് ഉണ്ടായിരുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിൽ തോമസ് അടക്കമുള്ളവര് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്. എന്നാല് ഇപ്പോഴത്തെ സാഹചര്യത്തില് ജൂണ് 30 വരെ റഗുലര് സിറ്റിങ്ങും ഫയലിങ്ങും ഒഴിവാക്കണമെന്ന് ഹൈക്കോര്ട്ട് അഡ്വക്കേറ്റ് അസോസിയേഷന് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് ഓണ്ലൈന് സിറ്റിംഗ് നടത്തിയിരുന്ന കോടതി ഇപ്പോള് കോടതിമുറിയില് കേസുകള് കേള്ക്കുന്നുണ്ട്. ഇത് തല്ക്കാലം ഒഴിവാക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

പൊലീസുദ്യോഗസ്ഥൻ ബൈക്കിലാണെത്തിയാണ്. എസ്ബിഐ ശാഖയ്ക്ക് സമീപമുള്ള കവാടത്തിലൂടെയാണ് കോടതിയിലേക്ക് പ്രവേശിച്ചത്. ഇവിടെയുള്ള കൗണ്ടറിലെ പേന ഉപയോഗിച്ച് ഒപ്പിട്ട് അകത്തുകയറിയ അദ്ദേഹം എസ്ക്കലേറ്ററില് ഒന്നാം നിലയിലെത്തി 1ഡി കോടതി മുറിയുടെ പുറത്തെത്തി. കോടതിയില് നിന്നു പുറത്തുവന്ന വിജിലന്സ് ഉദ്യോഗസ്ഥര് ഇദ്ദേഹത്തിന്റെ കയ്യിലെ കവര് വാങ്ങി കോടതിയില് ഉണ്ടായിരുന്ന വിജിലന്സ് സ്പെഷ്യല് ജി പി അഡ്വ. എ രാജേഷിനു കൈമാറി. അദ്ദേഹം അത് കോര്ട്ട് ഓഫീസറെ ഏല്പ്പിച്ചു.കോര്ട്ട് ഓഫീസര് അത് ജഡ്ജിയ്ക്ക് കൈമാറി.പോലീസ് ഉദ്യോഗസ്ഥന് അപ്പോള് തന്നെ അവിടെ നിന്നുപോയി.

ഹൈക്കോടതിയില് പൊലിസ് ഉദ്യോഗസ്ഥനുമായി സമ്പര്ക്കമുണ്ടായ ജഡ്ജി അടക്കമുള്ള എല്ലാവരും സ്വയം ക്വാറന്റൈനില് പോയിട്ടുണ്ട്. കോടതിയില് ഈ സ്ഥലങ്ങളൊക്കെ അണുവിമുക്തമാക്കാന് അഗ്നിശമന സേന നടപടി സ്വീകരിച്ചു. ഹൈക്കോടതി വളപ്പിലെ ഇന്ത്യന് കോഫീ ഹൌസില് പൊലീസുദ്യോഗസ്ഥൻ പോയി എന്ന പ്രചരണം ശരിയല്ലെന്ന് രജിസ്ട്രാര് അറിയിച്ചിട്ടുണ്ട്.

റഗുലര് സിറ്റിങ്ങും ഫയലിങ്ങും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോര്ട്ട് അഡ്വക്കേറ്റ് അസോസിയേഷന് ചീഫ് ജസ്റ്റിസിനാണ് കത്തുനല്കിയത്. ചേംബര് കോംപ്ലക്സില് പ്രവര്ത്തിക്കുന്ന ഹൈക്കോര്ട്ട് അഡ്വക്കേറ്റ് അസോസിയേഷന് ഓഫീസും ഇന്ത്യന് കോഫീ ഹൗസും അടച്ചിടാനും അസോസിയേഷന് തീരുമാനിച്ചിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dgXpLJ

Comments

Archive

Contact Form

Send