മലബാറിലെ ക്ഷേത്രങ്ങൾക്ക് ദേവസ്വം ബോർഡ് 5.5 കോടി അനുവദിച്ചു
കണ്ണൂർ > മലബാറിലെ ക്ഷേത്രങ്ങളിലെ ദൈനംദിന ചെലവുകൾക്ക് 5.5 കോടി രൂപ അനുവദിച്ചു. മലബാർ ദേവസ്വം ബോർഡിന്റെ തനത് ഫണ്ടിൽനിന്നാണ് തുക നൽകുന്നത്. ഓരോ ക്ഷേത്രത്തിനും മാസം 10,000 രൂപയാണ് നൽകുക. മലബാറിലെ രണ്ടായിരത്തോളം സി, ഡി ഗ്രേഡ് ക്ഷേത്രങ്ങൾക്കാണ് ആനുകൂല്യം. സാമ്പത്തികപ്രതിസന്ധി കാരണം ബോർഡിനുകീഴിലുള്ള ക്ഷേത്രങ്ങളിലും സ്വകാര്യ ക്ഷേത്രങ്ങളിലും നിത്യപൂജകൾ ഉൾപ്പെടെ മുടങ്ങുമെന്ന ആശങ്കയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വം ബോർഡിന്റെ സഹായം.
ശാന്തി, കഴകം, വാദ്യം തുടങ്ങിയ ജീവനക്കാരുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. ജീവനക്കാർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകിയിരുന്നു. ഇതിനുപുറമെ, ആചാരസ്ഥാനികർക്കും കോലധാരികൾക്കും സഹായം അനുവദിച്ചിരുന്നു. ക്ഷേത്രചെലവുകൾക്ക് തുക അനുവദിക്കുന്നതിന് ഇടപെട്ട ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡിനെയും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് എ കെ പത്മനാഭനും ജനറൽ സെക്രട്ടറി എം വേണുഗോപാലനും അഭിനന്ദിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ജീവനക്കാരുടെ 9.19 ലക്ഷം
കണ്ണൂർ > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ 9,19,652 രൂപ നൽകി. കാസർകോട് മുതൽ പാലക്കാടുവരെയുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരാണ് തുക നൽകിയത്.
Credits Kerala || Deshabhimani Online News https://ift.tt/2NwWWuh
Comments