കിലയില്‍ അര്‍ബന്‍ ചെയര് രൂപീകരിക്കും; കെ - ഫോണ്‍ ലിമിറ്റഡില്‍ 6 തസ്‌തികകള്‍
തിരുവനന്തപുരം > കിലയില് സെന്റര് ഫോര് അര്ബന് ഗവേണന്സ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്ബന് ചെയര് രൂപീകരിക്കും. ഇതിന് അര്ബന് ചെയര് പ്രൊഫസര്, സീനിയര് അര്ബന് ഫെല്ലോ, അര്ബന് ഫെല്ലോ എന്നീ തസ്തികകള് സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരള ഫൈബര് ഒപ്റ്റിക് നെറ്റ് വര്ക്കിന്റെ പദ്ധതി നിര്വ്വഹണത്തിന് സൃഷ്ടിക്കാന് തീരുമാനിച്ചു. മാനേജിംഗ് ഡയറക്ടര്, കമ്പനി സെക്രട്ടറി ആന്റ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്, ചീഫ് ഫിനാന്സ് ഓഫീസര്, ഫിനാന്ഷ്യല് അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് ഡയറക്ടര്, മാനേജര് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.
കേരള സ്റ്റേറ്റ് ഐടി ഇന്ഫ്രാസ്ട്രക്ച്ചര് ലിമിറ്റഡില് (കെഎസ്ഐടിഐഎല്) 16 സ്ഥിരം തസ്തികകളും പ്രൊജക്ട് അധിഷ്ഠിതമായി 18 താല്ക്കാലിക തസ്തികകളും സൃഷ്ടിക്കാന് തീരുമാനിച്ചു. മാനേജിംഗ് ഡയറക്ടര്, ജനറല് മാനേജര്, കമ്പനി സെക്രട്ടറി ആന്റ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്, ചീഫ് ഫിനാന്ഷ്യല് ഓഫീസര്, മാനേജര് (എസ്റ്റേറ്റ്), ഡെപ്യൂട്ടി മാനേജര് (ഫിനാന്സ്) എന്നിവയുടെ ഓരോ തസ്തിക വീതവും ടെക്നിക്കല് വിഭാഗത്തിലെ ഡെപ്യൂട്ടി ജനറല് മാനേജര്, മാനേജര്, അസിസ്റ്റന്റ് മാനേജര് എന്നിവയുടെ 2 തസ്തികകള് വീതവും ഡെപ്യൂട്ടി മാനേജരുടെ (ടെക്) 4 തസ്തികയുമാണ് സ്ഥിരമായി സൃഷ്ടിക്കുക.
Credits Kerala || Deshabhimani Online News https://ift.tt/2NsdVOo
Comments