വെൽഫെയർ പാർടി സഖ്യം: ധാരണ യുഡിഎഫുമായിട്ടെന്ന് ലീഗ്

കോഴിക്കോട് > പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെൽഫെയർപാർടിയുമായുള്ള സഖ്യം യുഡിഎഫുമായിട്ടാകുമെന്ന് മുസ്ലിംലീഗ്. വിശദാംശം സമയംവരുമ്പോൾ പറയും. പരിഗണനയിലുള്ള വിഷയമാണിത്-- അഖിലേന്ത്യാജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പിയും സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദും പറഞ്ഞു.

കോവിഡ്, പ്രവാസി വിഷയങ്ങൾക്കിടയിൽ ഇക്കാര്യം ഉന്നയിക്കരുത്. ഇതേക്കുറിച്ചൊന്നും പറയില്ല-- വാർത്താസമ്മേളനത്തിൽ ആവർത്തിച്ചുള്ള ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണമിതായിരുന്നു. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിൽ സർക്കാർ പൂർണ പരാജയമാണ്. പിപിഇ കിറ്റ് ധരിച്ച് പ്രവാസികൾക്ക് വരാമെന്ന തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hX1KHy

Comments

Archive

Contact Form

Send