ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്: ഹൈക്കോടതി കേന്ദ്ര നിലപാട് തേടി
കൊച്ചി> പ്രവാസികള് മടങ്ങുന്ന ചാര്ട്ടേഡ് ഫ്ളൈറ്റുകള്ക്ക് കോവിഡ് പരിശോധനാ സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയ സംസ്ഥാന സര്ക്കാരിന്റെ തീരുമാനത്തില് ഹൈക്കോടതി കേന്ദ്ര നിലപാട് തേടി.തിങ്കളാഴ്ച കേന്ദ്രം നിലപാടറിയിക്കണം. സംസ്ഥാന സര്ക്കാരിന്റെ നടപടി ചോദ്യം ചെയ്ത ഹര്ജിയില് വാദം പൂര്ത്തിയായി.
കോവിഡ് പരിശോധനാ സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയത് രോഗ വ്യാപനം തടയാനാണെന്ന് സംസ്ഥാന സര്ക്കാര് കോടതിയെ അറിയിച്ചു. രോഗമുള്ളവര്ക്കും ഇല്ലാത്തവര്ക്കും പ്രത്യേക വിമാനമെന്ന നിലപാട് ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തിന് ഇതിന് അധികാരമുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കോവിഡ് ഇല്ലാത്തവര് മാത്രം എത്തിയാല് മതിയെന്ന നിലപാട് സര്ക്കാരിനില്ല. കേന്ദ്ര മാര്ഗനിര്ദ്ദേശമനുസരിച്ച് ചാര്ട്ടേഡ് വിമാനങ്ങള്ക്ക് സംസ്ഥാന സര്ക്കാറിന്റെ അനുമതി നിര്ബന്ധമാണ്. പൊതു ജനാരോഗ്യം കണക്കിലെടുത്ത് സര്ക്കാരിന് ഉചിതമായ തീരുമാനമെടുക്കാം.രോഗമില്ലാത്തവരേയും രോഗമുള്ളവരേയും തരം തിരിക്കാനുള്ള തീരുമാനം കേന്ദ്ര മാര്ഗനിര്ദേശ പ്രകാരമാണന്നും സര്ക്കാര് വിശദീകരിച്ചു.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തുന്ന 100 പ്രവാസികളില് 1.12 പേര്ക്ക് രോഗബാധ ഉണ്ട് . രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലര്ന്നാല് വ്യാപന സാധ്യത വര്ധിക്കും. ലഘൂകരണ നടപടിയുടെ ഭാഗമായാണ് പ്രത്യക വിമാന ആവശ്യമെന്നും സര്ക്കാര് വ്യക്തമാക്കി.
പ്രവാസികള് പി സി ആര് ടെസ്റ്റ് തന്നെ നടത്തണമന്ന് നിര്ബന്ധിക്കുന്നില്ല. ട്രൂ നെറ്റ്, ആന്റി ബോഡി ടെസ്റ്റുകള് ആയാലും മതി. വിമാനത്തില് കയറുന്നതിന് 48 മണിക്കൂര് മുന്പ് സര്ട്ടിഫിക്കറ്റ് വേണമെന്നാണ് ആവശ്യപ്പെടുന്നത് .
രോഗബാധയില്ലെന്ന് ഉറപ്പാക്കുന്നത് പൊതുജനാരോഗ്യം കണക്കിലെടുത്തുള്ള പൊതുനയമാണന്നും ഭരണഘടന പ്രകാരം നിയന്ത്രണമേര്പ്പെടുത്താന് അധികാരമുണ്ടന്നും സര്ക്കാര് വിശദീകരിച്ചു.
കേന്ദ്ര മാര്ഗനിര്ദേശങ്ങളെ ഹര്ജിക്കാരന് ചോദ്യം ചെയ്തിട്ടില്ലന്നും അതില്ലാതെ സംസ്ഥാന നടപടിയെ എതിര്ക്കുന്നത് നിയമപരമല്ലന്നും സര്ക്കാര്
സത്യവാങ്ങ്മൂലത്തില് വ്യക്തമാക്കി
Credits Kerala || Deshabhimani Online News https://ift.tt/3hHWcjT
Comments