കൊച്ചി മെട്രോ കലൂർ സ്റ്റേഡിയം ഓഫീസിന്‌ ഗ്രീൻ ബിൽഡിങ്സ് കൗൺസിലിന്റെ പ്ലാറ്റിനം റേറ്റിങ്

കൊച്ചി > മെട്രോ റെയിലിന്റെ കോർപറേറ്റ് ഓഫീസിന് ഗ്രീൻ ബിൽഡിങ്സ് കൗൺസിലിന്റെ പ്ലാറ്റിനം റേറ്റിങ്. പരിസ്ഥിതി സൗഹൃദ രീതിയിലുള്ള നിർമാണം, ഡിസൈൻ, കെട്ടിടത്തിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ പരിസ്ഥിതി സൗഹൃദ സ്വഭാവം, ഊർജ ഉപഭോഗം പരമാവധി കുറയ്ക്കുക, പ്രകൃതിദത്ത ഊർജത്തിന്റെയും വസ്തുക്കളുടെയും പരമാവധി ഉപയോഗം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പരിഗണിച്ചു നൽകുന്നതാണ് ഗ്രീൻ റേറ്റിങ്.

100ൽ 86 പോയിന്റുകൾ നേടിയാണു കെഎംആർഎൽ കോർപറേറ്റ് ഓഫീസ് ഈ നേട്ടം കൈവരിച്ചത്. കലൂർ രാജ്യാന്തര സ്റ്റേഡിയം മെട്രോ സ്റ്റേഷനു മുകളിലുള്ള ഓഫീസിന്റെ ഡിസൈൻ ഘട്ടം മുതൽ ഈ ഘടകങ്ങൾ പാലിച്ചിട്ടുണ്ടെന്നു കെഎംആർഎൽ എംഡി അൽകേഷ്കുമാർ ശർമ പറഞ്ഞു. മെട്രോ സ്റ്റേഷനുകൾ, മുട്ടത്തെ ഓപ്പറേഷൻ ആൻഡ് കമാൻഡ് സെന്റർ എന്നിവയ്ക്കും പ്ലാറ്റിനം റേറ്റിങ് ലഭിച്ചിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3evT9JG

Comments

Archive

Contact Form

Send