പ്രവാസികള്‍ എത്തുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്: കേന്ദ്രം ഹൈക്കോടതിയില്‍
കൊച്ചി> ചാര്‍ട്ടേഡ് ഫ്ളൈറ്റുകളില്‍ പ്രവാസികള്‍ എത്തുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അതിനാലാണ് ഫളൈറ്റുകള്ക്ക് സംസ്ഥാനത്തിന്റെ എന്‍ഒസി ഏര്‍പ്പെടുത്തിയതെന്നും കേന്ദ്രം അറിയിച്ചു.
കേന്ദ്രത്തിന്റെ ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചാര്‍ട്ടേര്‍ഡ് ഫളൈറ്റുകളിലെത്തുന്നവര്ക്ക്
കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതി കേന്ദ്ര നിലപാട് തേടിയിരുന്നു.
പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന നടപടി ചോദ്യം ചെയ്ത് പത്തനംതിട്ട സ്വദേശി റെജി താഴമണ്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബഞ്ച്പരിഗണിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3eovnzm
Comments