നവീകരിച്ച മൂലത്തറ റെഗുലേറ്റര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു; കൃഷിയുടെ വികസനത്തിന് ആക്കം കൂട്ടും

പാലക്കാട് > നവീകരിച്ച മൂലത്തറ റെഗുലേറ്റര് മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച നാടിനു സമര്പ്പിച്ചു. പാലക്കാട് ജില്ലയിലെ വരള്ച്ച ബാധിതമായി കിഴക്കന് മേഖലയിലെ പ്രദേശങ്ങളില് കൃഷിയുടെ വികസനത്തിന് ആക്കം കൂട്ടാനും അവിടങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയുന്ന പദ്ധതി 33 മാസം കൊണ്ട് റെക്കോര്ഡ് വേഗത്തിലാണ് പൂര്ത്തിയാക്കിയത്. 66 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. വീഡിയോ കോണ്ഫറന്സിലൂടെയാണ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്വഹിച്ചത്. ജലവിഭവ മന്ത്രി കെ കൃഷ്ണന്കുട്ടി ചടങ്ങില് അധ്യക്ഷനായിരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു മൂലത്തറ റെഗുലേറ്ററിന്റെ നവീകരണം. വാഗ്ദാനങ്ങള് ഓരോന്നായി നിറവേറ്റാന് കഴിയുന്നതില് സര്ക്കാരിന് വലിയ ചാരിതാര്ത്ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

1972ല് നിര്മിച്ച മൂലത്തറ റെഗുലേറ്റര് ആളിയാറില് നിന്നുള്ള ജലം ഇടതു-വലതു കനാലുകളിലേയ്ക്കും പുഴയിലേയ്ക്കും ആവശ്യാനുസരണം ക്രമീകരിക്കുന്നതില് വലിയ പങ്കുവഹിച്ചിരുന്നു. എന്നാല്, 2009ലെ പ്രളയത്തെത്തുടര്ന്ന് വലതുകര അബട്ട്മെന്റ് പൂര്ണമായും തകര്ന്നു. പാലക്കാട്ടെ കര്ഷകരെ സംബന്ധിച്ച് ഇത് ഏറെ പ്രയാസമുണ്ടാക്കി. ഈ സര്ക്കാര് അധികാരത്തിലെത്തിയശേഷം 2017ലാണ് റെഗുലേറ്ററിന്റെ നവീകരണം ആരംഭിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തില് ഉല്പാദന മേഖലയുടെ വികസനത്തെക്കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ നാടിന്റെയും സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് കാര്ഷിക മേഖല. ഈ മേഖലയുടെ പുനരുജ്ജീവനത്തിലൂടെ മാത്രമേ സ്ഥായിയായ വികസനം കൈവരിക്കാന് കഴിയൂ. ഈ തിരിച്ചറിവോടെയുള്ള പ്രവര്ത്തനങ്ങളാണ് സര്ക്കാര് നടത്തുന്നത്. അതിന്റെ തുടര്ച്ച എന്ന നിലയിലാണ് കാര്ഷികോല്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കാന് 'സുഭിക്ഷ കേരളം' പദ്ധതി ആവിഷ്കരിച്ചത്. കോവിഡ് ഉണ്ടാക്കിയ മരവിപ്പിനെയും മുരടിപ്പിനെയും മറികടക്കാനുള്ള നീക്കം എന്ന നിലയില് കൂടിയാണ് 'സുഭിക്ഷ കേരളം' നടപ്പാക്കുന്നത്. ആദ്യവര്ഷം തന്നെ തുടക്കമിട്ട ഹരിതകേരളം പോലുള്ള മിഷനുകളുടെ ഭാഗമായി ഒരുക്കിയ അടിത്തറ 'സുഭിക്ഷ കേരള'ത്തിനു വലിയ മുതല്ക്കൂട്ടാകും.

കാര്ഷിക മേഖലയുടെ അഭിവൃദ്ധിക്കുതകും വിധത്തില് ജലസംരക്ഷണത്തിനും ജലസ്രോതസ്സുകളുടെ പരിപാലനത്തിനും വെള്ളത്തിന്റെ നീതിയുക്തമായ വിതരണത്തിനും സര്ക്കാര് തികഞ്ഞ ജാഗ്രതയാണ് ചെലുത്തുന്നത്. കൂടാതെ, ജലസേചന രീതികള് കാലോചിതമായി പരിഷ്കരിക്കുവാനും, നൂതന ജലസേചന മാര്ഗങ്ങള് പ്രചരിപ്പിക്കുവാനുമുളള വിപുലമായ കര്മ്മ പരിപാടികളും പുരോഗമിക്കുന്നു.

ചിറ്റൂര്, നെډാറ, പാലക്കാട്, ആലത്തൂര് എന്നീ നിയമസഭാ മണ്ഡലങ്ങളിലെയും മലമ്പുഴയിലെ ഒരു പഞ്ചായത്തിലെയും കാര്ഷികമേഖലയുടെ പുരോഗതിക്ക് ഈ പദ്ധതി വലിയ പ്രയോജനം ചെയ്യും. 17 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 20,440 ഹെക്ടര് പ്രദേശത്ത് ജലസേചന സൗകര്യം ലഭ്യമാകും. ഇതില് 15,140 ഹെക്ടര് പ്രദേശത്തെ നെല്കൃഷിക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ചിറ്റൂര്, ആലത്തൂര്, നെډാറ പ്രദേശങ്ങളില് അനുഭവിക്കുന്ന കുടിവെള്ള പ്രശ്നങ്ങള്ക്കും ശാശ്വത പരിഹാരമുണ്ടാക്കാന് ഇതിലൂടെ കഴിയും. മൂലത്തറ റെഗുലേറ്ററില് നിന്നുള്ള വലതുകര കനാലിന്റെ കോരയാര് മുതല് വേലന്താവളം വരെയുള്ള ഭാഗം കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിര്മിക്കുന്നതിനുള്ള നടപടികള് അന്തിമഘട്ടത്തിലാണ്.

ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഡാം പുനരുദ്ധാരണപദ്ധതിയില് ഉള്പ്പെടുത്തിയാണ് ആറ് പുതിയ ഷട്ടറുകളോടെ റെഗുലേറ്റര് പുതുക്കി നിര്മിച്ചത്. ഭാവിയില് ഉണ്ടായേക്കാവുന്ന പ്രളയത്തെപ്പോലും അതിജീവിക്കാന് കഴിയുന്ന തരത്തിലാണ് റെഗുലേറ്ററിന്റെ രൂപകല്പന. പ്രളയകാലത്ത് കുത്തൊഴുക്കു കാരണം നദിയുടെ കരകള് ഇടിഞ്ഞുപോകുന്നത് ഒഴിവാക്കാന് ഇരുവശത്തും കോണ്ക്രീറ്റിലുള്ള പാര്ശ്വസംരക്ഷണ ഭിത്തിയും നിര്മ്മിച്ചിട്ടുണ്ട്. അടിസ്ഥാന പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തില് ഊന്നിയും സാമൂഹ്യ നീതി ഉറപ്പാക്കിയും സര്ക്കാര് നടപ്പാക്കുന്ന വികസന പ്രവര്ത്തനങ്ങള്ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Bkz76h

Comments

Archive

Contact Form

Send