അഭിമന്യു വധം: മുഖ്യപ്രതി സഹൽ ഹംസയെ എട്ട്‌ ദിവസത്തേക്ക്‌ പൊലീസ്‌ കസ്‌റ്റഡിയിൽവിട്ടു

കൊച്ചി > മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകന് നെട്ടൂര് മേക്കാട്ട് സഹല് ഹംസ (23)യെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയില് വിട്ടു. കേസില് പത്താം പ്രതിയായ സഹലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായതിനെത്തുടര്ന്ന് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില് കീഴടങ്ങിയ സഹലിനെ കൊരട്ടിയിലെ ഡീറ്റെന്ഷന് കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കോവിഡ് പരിശോധന ഫലം നെഗറ്റീവായതിനെതുടര്ന്ന് ആലുവ സബ് ജയിലിലേക്ക് മാറ്റി. അഭിമന്യുവിനെ കുത്താനുപയോഗിച്ച ആയുധം കണ്ടെടുക്കേണ്ടതുണ്ടെന്നും ഇതിനായി പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് എസിപി എസ് ടി സുരേഷ്കുമാര് പറഞ്ഞു.

സഹല് പോപ്പുലര് ഫ്രണ്ടിന്റെ സഹായത്തോടെ കര്ണാടകയില് ഒളിവിലായിരുന്നു. കീഴടങ്ങാനെത്തിയ ദിവസം രാവിലെ നെട്ടൂരിലെ വീട്ടിലെത്തി. തുടര്ന്ന് അഭിഭാഷകന്റെ സഹായത്തോടെയാണ് കോടതിയിലെത്തിയത്. കര്ണാടകയിലെ ഒളി സങ്കേതങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും എസിപി വ്യക്തമാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dpqwN4

Comments

Archive

Contact Form

Send