സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിനോട് ന്യൂഡൽഹിയും ബീജിങ്ങും പ്രതിബദ്ധത കാണിച്ചിട്ടുണ്ട്; ബാഹ്യസഹായം വേണ്ട : റഷ്യ
ന്യൂഡൽഹി
ഇന്ത്യയും ചൈനയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന വിഷയങ്ങൾ പരിഹരിക്കാൻ പുറത്തുനിന്നുള്ള സഹായം ആവശ്യമില്ലെന്ന് റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവ്. റഷ്യ– -ഇന്ത്യ–- ചൈന വെർച്വൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ലാവ്റോവ്. സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിനോട് ന്യൂഡൽഹിയും ബീജിങ്ങും പ്രതിബദ്ധത കാണിച്ചിട്ടുണ്ട്.
വിദേശമന്ത്രിമാരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും തലത്തിൽ ചർച്ച തുടരുന്നു. നയതന്ത്ര ഇതര മാർഗങ്ങൾ തേടുമെന്ന് ഇരുപക്ഷവും പറഞ്ഞിട്ടുമില്ല. അതിനാൽ, മറ്റാരുടെയും സഹായം അവർക്ക് വേണമെന്ന് കരുതുന്നില്ല– -ലാവ്റോവ് പറഞ്ഞു.
ലോകസമാധാനത്തിനും വികസനത്തിനുമായി പൊതുതാൽപ്പര്യത്തോടെ നീങ്ങാൻ കൂടിക്കാഴ്ച ഉപകരിക്കുമെന്ന് വാങ് യി പറഞ്ഞു. ഉഭയകക്ഷിബന്ധങ്ങൾ വിവേകത്തോടെ കൈകാര്യം ചെയ്യാൻ ഇത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്തർദേശീയ നിയമങ്ങൾ പാലിക്കണം: എസ് ജയ്ശങ്കർ
എല്ലാ രാജ്യങ്ങളും അന്തർദേശീയ നിയമങ്ങൾ പാലിക്കണമെന്ന് വിദേശമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. പ്രമുഖ രാജ്യങ്ങൾ എല്ലാ കാര്യത്തിലും മികച്ച നിലയിൽ പെരുമാറണം. കാലത്തിന്റെ പരീക്ഷണങ്ങൾ അതിജീവിച്ച രാജ്യാന്തരബന്ധങ്ങളിലുള്ള ഇന്ത്യയുടെ വിശ്വാസം ഉറപ്പിക്കുന്നതാണ് ഈ കൂടിക്കാഴ്ച.
എന്നാൽ, മികച്ച ആശയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കുന്നതിനൊപ്പം അവ നടപ്പാക്കണമെന്നും ജയ്ശങ്കർ പറഞ്ഞു
Credits National || Deshabhimani Online News https://ift.tt/2Z6kQ5g
Comments