എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോകാൻ യുഡിഎഫിനായില്ല: ജോസ്‌ കെ മാണി

കോട്ടയം> എല്ലാവരേയും ഒരുമിച്ചുകൊണ്ട് പോകാൻ ഐക്യജനാധിപത്യമുന്നണിക്കായില്ലെന്ന് ജോസ് കെ മാണി. തദ്ദേശ സ്ഥാപന പദവിക്കായി 38 വർഷത്തെ ഹൃദയബന്ധമാണ് മുറിച്ചുമാറ്റിയത്. തൽക്കാലം ഒരു മുന്നണിയിലേക്കും ഇല്ലെന്നും സ്വതന്ത്രമായി നിൽക്കുമെന്നും ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉചിതമായ സമയത്ത് തീരുമാനം എടുക്കും.

യുഡിഎഫിനെ കെട്ടിപടുത്ത നേതാവിന്റെ പാർടിയെയാണ് പുറത്താക്കിയത്. മാണിയെ മറന്നാണ് തീരുമാനമെടുത്തത്. ഇത് നീതിയുടെ പ്രശ്നമാണ്. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് അത് പ്രകാരം രാജിവയ്ക്കണമെന്നാണ് പറയുന്നത്. അടിച്ചേൽപ്പിക്കുന്നതല്ല ധാരണ. കാലുമാറ്റക്കാരന് പാരിതോഷികം നൽകണമെന്ന് പറയുന്നത് അനീതിയാണ്. ജോസഫിന് രാഷ്ട്രീയ അഭയം നൽകിയത് പാർടിയാണിത്. മാണിയുടെ മരണത്തിന് ശേഷം പാർടിയെ ഹൈജാക് ചെയ്യാൻ പി ജെ ജോസഫ് ശ്രമിച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/31tFuiF

Comments

Archive

Contact Form

Send