സർക്കാർ നടപടികൾ മാതൃകാപരം: ജി സുകുമാരൻനായർ
ചങ്ങനാശ്ശേരി
ലോക്ക് ഡൗണിനെ തുടർന്ന് ക്ലേശം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികൾ മാതൃകാപരമാണെന്ന് എൻഎൻഎസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് 106ാമത് ബജറ്റ് ഓൺലൈനിലൂടെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുകയും നല്ലകാര്യങ്ങളോട് സഹകരിക്കുകയും ചെയ്യുക എന്നതാണ് എൻഎസ്എസിന്റെ പൊതുനയം. കേന്ദ്ര–-സംസ്ഥാന സർക്കാരുകളോട് ഇനിയും ഇതേ നയം തുടരും. പ്രസിഡന്റ് അഡ്വ. പി എൻ നരേന്ദ്രനാഥൻ നായർ അധ്യക്ഷനായി.
എൻഎസ്എസിന് 131 കോടിയുടെ ബജറ്റ്
കോട്ടയം
നായർ സർവീസ് സൊസൈറ്റി ബജറ്റ് സമ്മേളനം ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ നടന്നു.- 2019-–-20 വർഷത്തെ ഭരണറിപ്പോർട്ട്, 2020-–-21 വർഷത്തെ 131 കോടി രൂപ വരവും അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് എന്നിവ യോഗം അംഗീകരിച്ചു. ആകെയുള്ള 284 പ്രതിനിധികളിൽ 267 പേർ വിവിധ താലൂക്ക് യൂണിയനുകളിലുള്ള സെന്ററുകളിൽനിന്ന് ഓൺലൈൻ കോൺഫറൻസിലൂടെ സമ്മേളനത്തിൽ പങ്കെടുത്തു.
വിവിധ വകുപ്പുകളുടെ ഭരണത്തിലേയ്ക്കായും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കോവിഡ് മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ ഒരംഗത്തിന് 10,000 രൂപ വീതമുള്ള പദ്ധതി തുടങ്ങും. എല്ലാ കരയോഗങ്ങളിലും വനിതാ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കും. കേന്ദ്ര-–-സംസ്ഥാന സർക്കാർ പദ്ധതികളുമായി സഹകരിച്ച് പച്ചക്കറി കൃഷി, മിനി ഡയറി യൂണിറ്റ്, മുട്ടക്കോഴി വളർത്തൽ, ആടുപരിപാലനം, മത്സ്യകൃഷി, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ എന്നിവ ആരംഭിക്കും.രാവിലെ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഓൺലൈൻ വഴി പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നടന്നത്.
-
Credits Kerala || Deshabhimani Online News https://ift.tt/3fUaeNF
Comments