'അന്ന് ബ്രിട്ടീഷുകാര്‍ ചെയ്തത് അവരുടെ പാദം ചുംബിച്ച പിന്തുടര്ച്ചക്കാര് ഇന്ന് ചെയ്യുന്നു'; കുഞ്ഞഹമ്മദ് ഹാജി ' ദ ഹിന്ദു' വിനെഴുതിയ കത്ത്
'ഹാജിയെ നയിക്കുന്നത് രണ്ടേ രണ്ടു താല്പര്യങ്ങള് മാത്രമാണ്. ഒന്ന്, അടിയുറച്ച, വിട്ടുവീഴ്ചയില്ലാത്ത ബ്രിട്ടീഷ് വിരോധം.രണ്ട്, ഒരുമിച്ച് പൊരുതേണ്ട ജനങ്ങളെ മതത്തിന്റെ പേരില്‍ ശത്രുക്കളാക്കാന്‍ ബ്രിട്ടീഷുകാരെ അനുവദിക്കരുതെന്ന നിര്‍ബന്ധം.അന്ന് ബ്രിട്ടീഷുകാര്‍ ചെയ്തതാണ് അവരുടെ പാദ ചുംബനം നടത്തി ശീലിച്ചവരുടെ രാഷ്ട്രീയ പിന്തുടര്ച്ചക്കാര് ഇന്ന് ചെയ്യുന്നത്. അവര്‍ക്ക് ബ്രിട്ടീഷുകാരുടെ വ്യാജ നിര്‍മ്മിതി വിശ്വാസയോഗ്യമായ ചരിത്രവും വാരിയംകുന്നന് ശത്രുവുമാവുക സ്വാഭാവികം';എംബി രാജേഷ് എഴുതുന്നു
ഫേസ്ബുക്ക് പോസ്റ്റ്
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു നൂറ്റാണ്ടു മുമ്പ് കറുത്ത ലെഡ് പെന്‍സില്‍ കൊണ്ട് മാപ്പിളമലയാളത്തില്‍ ഒരു കത്ത് ദി ഹിന്ദു പത്രത്തിന് എഴുതുകയുണ്ടായി. ഇന്ന് ആ കത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലബാറില്‍ ഹിന്ദുക്കളെ തന്റെ അനുയായികള്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നതായുള്ള പത്ര വാര്‍ത്തകള്‍ തീര്‍ത്തും തെറ്റാണ് എന്ന് ദി ഹിന്ദു പത്രത്തിനയച്ച കത്തില്‍ ഹാജി വ്യക്തമാക്കുന്നു. 1921 ഒക്ടോബര്‍ 7 ന് പന്തല്ലൂര്‍ കുന്നില്‍ നിന്നയച്ചതാണ് കത്ത്. മതപരിവര്‍ത്തനം നടത്തുന്നത് ഗവണ്മെന്റ് പാര്‍ട്ടിയും മഫ്തിയിലുള്ള റിസര്‍വ്വ് പോലീസുകാരുമാണ് എന്ന് കത്തില്‍ പറയുന്നു.പോലീസുകാര്‍ മഫ്തിയില്‍ കലാപകാരികള്‍ക്കിടയില്‍ നുഴഞ്ഞു കയറി കലാപകാരികള്‍ എന്ന വ്യാജേന മതപരിവര്‍ത്തനം നടത്തുകയായിരുന്നുവെന്ന് കത്തില്‍ പറയുന്നു. ബ്രിട്ടീഷ് പട്ടാളത്തിന് കലാപകാരികളെ ഒറ്റുകൊടുത്തവര്‍ക്ക് മാത്രം ചില ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട് എന്നും അക്കൂട്ടത്തില്‍ ഏതാനും ഹിന്ദു സോദരരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നും കത്തില്‍ പറയുന്നു.എന്നാല്‍ ബ്രിട്ടീഷുകാര്‍ അടിച്ചേല്പിച്ച നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് നിരവധി ഹിന്ദുക്കള്‍ക്കും മാപ്പിളമാര്‍ക്കും താന്‍ തന്റെ കുന്നില്‍ സംരക്ഷണം നല്കുന്ന കാര്യവും ഹാജി കത്തില്‍ പറയുന്നുണ്ട്.
ബ്രിട്ടീഷുകാരുടെ നിര്‍മ്മിതിയായ ഹിന്ദു-മുസ്ലീം ശത്രുത എന്ന പ്രചരണം അവാസ്തവമാണെന്ന് ലോകം മുഴുവനും, ഗാന്ധിയും മൗലാനയുമടക്കം എല്ലാവരും അറിയണമെന്നും കത്തില്‍ ഹാജി പറയുന്നു.
ഈ കത്ത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആരായിരുന്നു എന്ന് വ്യക്തമാക്കുന്നു. ഹിന്ദു-മുസ്ലീം ശത്രുത എന്ന അവാസ്തവം തിരുത്താന്‍ ഉത്ക്കടമായി ആഗ്രഹിക്കുന്ന, ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന,പത്രാധിപര്‍ക്ക് കത്തയച്ചു കൊണ്ട് സത്യം ലോകത്തെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഹാജിയെ ഇതില്‍ കാണാം. വര്‍ഗ്ഗീയ വാദികളെപ്പോലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെ ന്യായീകരിക്കുകയോ അതൊരു നേട്ടമായി അവകാശപ്പെടുകയോ ഹാജി ചെയ്യുന്നില്ലെന്നു മാത്രമല്ല അവയുടെ പിന്നിലുള്ള ബ്രിട്ടീഷ് ഗൂഢലക്ഷ്യത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു.
ഹാജിയെ നയിക്കുന്നത് രണ്ടേ രണ്ടു താല്പര്യങ്ങള് മാത്രമാണ്. ഒന്ന്, അടിയുറച്ച, വിട്ടുവീഴ്ചയില്ലാത്ത ബ്രിട്ടീഷ് വിരോധം.രണ്ട്, ഒരുമിച്ച് പൊരുതേണ്ട ജനങ്ങളെ മതത്തിന്റെ പേരില്‍ ശത്രുക്കളാക്കാന്‍ ബ്രിട്ടീഷുകാരെ അനുവദിക്കരുതെന്ന നിര്‍ബന്ധം.അന്ന് ബ്രിട്ടീഷുകാര്‍ ചെയ്തതാണ് അവരുടെ പാദ ചുംബനം നടത്തി ശീലിച്ചവരുടെ രാഷ്ട്രീയ പിന്തുടര്ച്ചക്കാര് ഇന്ന് ചെയ്യുന്നത്. അവര്‍ക്ക് ബ്രിട്ടീഷുകാരുടെ വ്യാജ നിര്‍മ്മിതി വിശ്വാസയോഗ്യമായ ചരിത്രവും വാരിയംകുന്നന് ശത്രുവുമാവുക സ്വാഭാവികം.
Credits Kerala || Deshabhimani Online News https://ift.tt/2B5hurw
Comments