മെഡിക്കൽ പ്രവേശന പരീക്ഷ വിദേശത്ത് നടത്തണമെന്ന ഹർജി തള്ളി


കൊച്ചി
മെഡിക്കൽ പ്രവേശന പരീക്ഷ വിദേശത്ത് നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെയും മെഡിക്കൽ കൗൺസിലിന്റെയും നിലപാട് കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.

പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യത്തിൽ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ് മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. മെഡിക്കൽ പ്രവേശന പരീക്ഷ വിദേശത്ത് നടത്താൻ ഉദ്ദേശിച്ചല്ല തയ്യാറാക്കിയിട്ടുള്ളതെന്നും ഓൺലൈനായി നടത്താനാകില്ലെന്നും എംസിഐ ബോധിപ്പിച്ചു. 15 ലക്ഷത്തോളം പേർ എഴുതുന്ന പരീക്ഷ പേപ്പർ/പെൻ മാതൃകയിലുള്ളതാണെന്നും സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും എംസിഐ വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസിയായ അബ്ദുൾ അസീസാണ് കോടതിയെ സമീപിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dON1LB

Comments

Archive

Contact Form

Send