നീറ്റ്‌ പരീക്ഷ വിദേശത്ത്‌ നടത്താനാവില്ല; വന്ദേ ഭാരത്‌ മിഷൻ മാർഗനിർദ്ദേശങ്ങൾ പ്രകാരം നടപടിയെടുക്കാമെന്ന്‌ വ്യേമയാന മന്ത്രാലയം


കൊച്ചി> നീറ്റ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾ സമീപിച്ചാൽ വന്ദേ ഭാരത് മിഷൻ പദ്ധതിയിലെ മാർഗനിർദ്ദേശങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു.

മെഡിക്കൽ പ്രവേശന പരീക്ഷ വിദേശത്ത് നടത്താനാവില്ലെന്ന് മെഡിക്കൽ കൗൺസിലും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും കോടതിയെ അറിയിച്ചിരുന്നു. ഹർജി വിധി പറയാൻ മാറ്റി.

ഇക്കാര്യത്തിൽ കോടതി കഴിഞ്ഞ ദിവസം വിവിധ മന്ത്രാലയങ്ങളുടെ നിലപാട് തേടിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ള വിദ്യാർത്ഥികൾക്ക്
കേരളത്തിൽ എത്താനാവില്ലന്നും പരീക്ഷ മാറ്റി വെക്കുകയോ അല്ലങ്കിൽ വിദേശത്ത്
സെന്ററുകൾ അനുവദിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകുകയോ വേണമെന്നാവശ്യപ്പെട്ട് പ്രവാസിയായ അബ്ദുൾ അസീസ് സമർപ്പിച്ച
പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത് .



Credits Kerala || Deshabhimani ​Online ​News https://ift.tt/31gJaUU

Comments

Archive

Contact Form

Send