ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; മലപ്പുറം സ്വദേശി പിടിയിൽ


മട്ടന്നൂർ
കോവിഡ് പശ്ചാത്തലത്തിൽ ചാർട്ടേഡ് വിമാനത്തിൽ പ്രവാസികളെ എത്തിക്കുന്നതിനിടയിലും സ്വർണക്കടത്ത്. 20 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം മണക്കാട് സ്വദേശി ഉസ്മാൻ നമ്പ്യാർപൊടിയ (40)യാണ് കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിലായത്.

ദുബായിൽനിന്ന് ശനിയാഴ്ച രാത്രി ഫ്ലൈ ദുബായ് വിമാനത്തിലെത്തിയ ഉസ്മാൻ അടിവസ്ത്രത്തിൽ പെയ്സ്റ്റ് രൂപത്തിൽ ഒളിപ്പിച്ച 432 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.
കസ്റ്റംസ് അസി. കമീഷണർ ഇ വി കാസിം, സൂപ്രണ്ടുമാരായ കെ സുകുമാരൻ, സി വി മാധവൻ, സന്ദീപ്, ഇൻസ്പെക്ടർമാരായ എൻ അശോക്കുമാർ, യദുകൃഷ്ണൻ, കെ വി രാജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dlkoFq

Comments

Archive

Contact Form

Send