വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരനായ പടനായകൻ: മുഖ്യമന്ത്രി
തിരുവനന്തപുരം > വാരിയംകുന്നത്ത് ഹാജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരേ ധീരമായ രീതിയിൽ പടനയിച്ച പടനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് വാരിയംകുന്നത്ത് എന്ന സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞത്.
സിനിമയെ ചൊല്ലിയുള്ള വിവാദം തൻറെ ശ്രദ്ധയിൽ വന്നിട്ടില്ല. പക്ഷേ അദ്ദേഹത്തെ ആദരിച്ചുതന്നെയാണ് കേരളം എക്കാലവും മുന്നോട്ടുപോയിട്ടുള്ളത്. അതിൽ ഏതെങ്കിലും വർഗീയ ചിന്തയുടേതായ സാഹചര്യമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ആഷിഖ് അബു ചിത്രം 'വാരിയംകുന്നന്റെ' പിന്നാലെ നടൻ പൃഥ്വിരാജിന് നേരെ സംഘപരിവാറിന്റെ നേതൃത്വത്തിൽ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Credits Kerala || Deshabhimani Online News https://ift.tt/31aSny6
Comments