ചന്ദ്രബോസ്‌ വധക്കേസ്‌; പ്രതി നിഷാമിന്റ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി > ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട് പരിശോധിച്ച ജസ്റ്റിസുമാരായ എ ഹരിപ്രസാദും എൻ അനിൽകുമാറുമടങ്ങുന്ന ഡിവിഷൻ ബഞ്ച് പ്രതിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് വിലയിരുത്തിയാണ് ജാമ്യം നിരസിച്ചത്.

തനിക്ക് മാനസിക പ്രശ്നങ്ങൾ അടക്കം ഗുരുതരമായ രോഗങ്ങൾ ഉണ്ടന്നും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിഷാംകോടതിയെ സമീപിച്ചത്. ഒരാഴ്ച ജാമ്യം അനുവദിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്റെ എതിർപ്പിനെ തുടർന്ന് കോടതി നിരസിച്ചു. ക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് ഒരു ദിവസം പോലും ജാമ്യം അനുവദിക്കാനാവില്ലന്ന് അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ
സുരേഷ് ബാബു തോമസിന്റെ വാദം പരിഗണിമാണ് കോടതി നടപടി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2NdwVQU

Comments

Archive

Contact Form

Send