കായംകുളം ചേരാവള്ളിയിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകർ ഡിവൈഎഫ്‌ഐയിൽ ചേർന്നു
ചേരാവള്ളി > കായംകുളം ചേരാവള്ളി ക്ഷേത്ര ഭാഗത്തുനിന്നുള്ള ആര്എസ്എസ് ബിജെപി സംഘപരിവാര് കോണ്ഗ്രസ് സംഘടനകളില് സജീവ പ്രവര്ത്തകരായിരുന്ന 20 ഓളം പേര് ഡിവൈഎഫ്ഐയില് ചേര്ന്നു. സംഘടനകളില് നിന്ന് രാജിവെച്ച് വന്നവരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആര് രാഹുലിന്റെ നേതൃത്വത്തില് സ്വീകരിച്ചു.
.jpg)
ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് വിഷ്ണു രാജഗോപാലിന്റെ അധ്യക്ഷതയില് കൂടിയ യോഗത്തിന് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഇ അഖില് കുമാര് സ്വാഗതം ആശംസിച്ചു.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അനീഷ് കുമാര് , ചേരാവള്ളി ലോക്കല് കമ്മിറ്റി സെക്രട്ടറി എ ശ്രീനിവാസന്, ബ്ലോക്ക് കമ്മിറ്റി അംഗം എസ് സജിത്ത്, മേഖല ട്രഷറര് രതീഷ, സിപിഎം ലോക്കല് കമ്മിറ്റി അംഗങ്ങളായ സതീഷന്, വി എസ് അനില്, സെയ്ഫുദ്ദീന്, ബ്രാഞ്ച് സെക്രട്ടറി ജയപാലന് എന്നിവര് പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/2NhsOmz
Comments