ജോസ്‌ കെ മാണി ധാരണ പാലിച്ചില്ല; ചർച്ചക്ക്‌ ഇനിയും സാധ്യതയുണ്ടെന്ന്‌ ഉമ്മൻചാണ്ടി


കോട്ടയം> ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് ഒട്ടും ആഗ്രഹിച്ചെടുത്ത തീരുമാനം അല്ലെന്ന് ഉമ്മൻചാണ്ടി.യുഡിഎഫ് എടുത്ത ധാരണ ജോസ് കെ മാണി പാലിച്ചില്ല. അത് പാലിക്കാനുള്ള ബാധ്യത ജോസിനുണ്ട്. അതിൽ പല തവണ ചർച്ചകൾ നടന്നിട്ടും ഫലമുണ്ടായില്ല.

ധാരണ നടപ്പിലാക്കുന്ന സാഹചര്യം വന്നാൽ ഇപ്പോഴും ചർച്ചയ്ക്ക് സാധ്യതയുണ്ട്. രണ്ടു കൂട്ടരെയും ഒന്നിച്ച് നിർത്താനാണ് ശ്രമിച്ചത്. ധാരണ നടപ്പാക്കിയാൽ എല്ലാം സുഗമമായി മുന്നോട്ടു പോകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പിജെ ജോസഫ് വിഭാഗവും ജോസ് പക്ഷവും തമ്മിലുള്ള ധാരണക്ക് യുഡിഎഫിന് ഉത്തരവാദിത്തമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എഴുതി തയ്യാറാക്കിയതോ അല്ലയോ എന്നതല്ല വിഷയം. ഒരു ധാരണയാണ് അത്.അതിനുവേണ്ടി മുന്നണി നേതൃത്വം പല തവണ ഇടപെട്ടു. അത് പാലിക്കാതെ വന്നപ്പോൾ മറ്റ് വഴികളില്ലാതെയാണ് പുറത്താക്കേണ്ടിവന്നത്. ഇങ്ങനെയയെ വരൂവെന്ന് ജോസിനും അറിയാമായിരുന്നു. ഉമ്മൻചാണ്ടി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2BmKv1R

Comments

Archive

Contact Form

Send