'അഭിപ്രായം പറഞ്ഞ വിഷയമാണ്, ഇനി അതിലേക്കില്ല'; ആരോഗ്യമന്ത്രിയ്ക്കെതിരായ മുല്ലപ്പള്ളിയുടെ ആക്ഷേപത്തോട് പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം> ആരോഗ്യമന്ത്രിയ്ക്കെതിരായ കെപിസിസി പ്രസിഡന്റിന്റെ പദപ്രയോഗത്തെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി.തങ്ങള്‍ അഭിപ്രായം പറഞ്ഞതാണെന്നും ഇനി ആ വിഷയത്തിലേയ്ക്ക് ഇല്ലെന്നുമായിരുന്നു മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തോട് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്
'പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണോ ഇത്തരം വിഷയങ്ങള്‍ പ്രാധാന്യത്തോടെ കൊണ്ടുവരുന്നത്, എന്തോ എനിക്കതിനെ കുറിച്ച് അറിയില്ല'; അദ്ദേഹം ഒഴിഞ്ഞുമാറി
'അതൊരു ക്ലോസ്ഡ് ചാപ്റ്ററാണ്. അതിലേക്ക് ഇനി തിരിച്ചുപോകുന്നില്ല. എല്ലാം ഡിസ്കസ് ചെയ്തു. താന്‍ കണ്ട ചാനല്‍ ചര്‍ച്ചയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികള്‍, ആ പദപ്രയോഗത്തില്‍ സ്ത്രിവിരുദ്ധതയില്ലെന്ന് പറയുന്നത് കേട്ടെന്നും അദ്ദേഹം ന്യായീകരിച്ചു
യുഡിഎഫ് എന്നും, ആര് ചെയ്യുന്നു എന്ന് നോക്കിയല്ല എന്ത് ചെയ്യുന്നു എന്ന് നോക്കി നടപടിയെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു
Credits Kerala || Deshabhimani Online News https://ift.tt/2BtZPJI
Comments