നെയ്യാറ്റിന്‍കര നഗരസഭാ കൗണ്സില് ഹാളില്‍ കോണ്‍ഗ്രസ് കൗണ്‍സിലുടെ നേതൃത്വത്തില്‍ അക്രമം; ചെയര്‍പേഴ്‌സണ് കണ്ണിന് പരിക്ക്
നെയ്യാറ്റിന്കര> നെയ്യാറ്റിന്കര നഗരസഭാ കൗണ്സില് ഹാളില് വീണ്ടും കോണ്ഗ്രസ് കൗണ്സിലര് ലളിതയുടെ നേതൃത്വത്തില് അക്രമം. കണ്ണിനും, കൈകാലുകള്ക്കും പരിക്കേറ്റ ചെയര്പേഴ്സണ് ഡബ്ള്യുആര് ഹീബയെ തിരുവനന്തപുരം ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു.
അടുത്തിടെയാണ് ഹീബയക്ക് കണ്ണില് ഓപ്പറേഷന് നടന്നത്. അതിനാല് പരിക്ക് ഗുരുതരവുമാണ്. കൗണ്സിലര് ലളിതതന്നെ ഒന്നര വര്ഷം മുന്പ് കൗണ്സില് നടക്കവേ സിപിഐ എമ്മിലെ കൗണ്സിലര് മുരുകനെ മര്ദ്ദിച്ചിരുന്നു. ഇത് മാധ്യമങ്ങളാകെ ചിത്രവും, വീഡിയോയും സഹിതം പ്രസിദ്ധീകരിച്ചിരുന്നു.
കെപിസിസി സെക്രട്ടറിയും, യുഡിഫ് ചെയര്മാനുമായ സോളമന് അലക്സിന്റെ ഭാര്യയാണിവര്. സംഭവം വാര്ത്തയോയതോടെ മുഖം രക്ഷിക്കാന് സംഭവത്തിന്മേല് മാപ്പ് പറഞ്ഞിരുന്നു. ചെയര്പേഴ്സണ് മുന്പ് കൗണ്സിലറായിരിക്കേ അന്നത്തെ പ്രതിപക്ഷ നേതാവായ കോണ്ഗ്രസ് കൗണ്സിലര് എല്എസ് ഷീല കയ്യേറ്റം ചെയ്തിരുന്നു. ഇതും മാധ്യമങ്ങളാകെ വാര്ത്തയാക്കിയിരുന്നതുമാണ്.
ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില് കണ്ട് ബിജെപിയുമായി ചേര്ന്ന് നിരന്തര സമരത്തിലാണ് കോണ്ഗ്രസ്. ഈ സമരങ്ങളാകെ ഇല്ലാത്ത കാര്യങ്ങളുടെ പേരിലാണെന്നും, വികസനം തടസപ്പെടുത്താനാണെന്നും ഏവര്ക്കുമറിയാവുന്നതുമാണ്. പൊതുശ്മസാനമെന്ന പതിറ്റാണ്ടുകളുടെ ആവശ്യം ഈ കൗണ്സിലിന്റെ ഇഛാശ്ക്തിയുടെ ഫലമായാണ്. ഇതിന് പെരുമ്പഴുതൂരില് സ്ഥലം കണ്ടെത്തി ചുറ്റുമതിലും കെട്ടി വൈദ്യുതി ശ്മശാനത്തിന് പണിക്കായി ടെണ്ടറുമായി കഴിഞ്ഞു. തുടക്കത്തില് സഹകരിച്ച കോണ്ഗ്രസ് ശ്മശാനം യാഥാര്ത്ഥ്യമാകുമെന്ന ഘട്ടമായപ്പോള് ശ്മാശനത്തിനെതിരെയും കോണ്ഗ്രസ് സമരാഭാസം നടത്തിയിരുന്നു.
ഇത് തന്നയാണ് കഴിഞ്ഞ എല്ഡിഎഫ് കൗണ്സിലിന്റെ കാലത്തും മാലിന്യ നിര്മാര്ജന പ്ളാന്റ് യാഥാര്ത്ഥ്യ മാകാതിരിക്കാനുമെടുത്ത നയം. ഇവയുടെ തുടര്ച്ചയായാണ് ഇപ്പോള് നടത്തുന്ന ഓരോ സമരാഭാസവും. ഇത് ജനാധിപത്യവിശ്വാസികള് തിരിച്ചറിയണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും സിപിഐഎം ഏര്യാ സെക്രട്ടറി പികെ രാജ്മോഹന്, മുനിസിപ്പല് വൈസ് ചെയപര്മാന് കെകെ ഷിബു എന്നിവര് അഭ്യര്ത്ഥിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2NutPrw
Comments