വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം പരിഗണനയിലെന്ന് ലീഗ്; തീവ്രവാദ കൂട്ടുകെട്ട് തുറന്നു സമ്മതിച്ച് കെ പി എ മജീദ്
മലപ്പുറം > വെൽഫെയർ പാർടി, എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ സംഘടനവാദ സംഘടനകളുമായുള്ള സഖ്യ സാധ്യത തുറന്നു സമ്മതിച്ച് മുസ്ലിംലീഗ്. വെൽഫയർ പാർട്ടിയുമായിട്ടുള്ള സഹകരണവും സഖ്യവും പരിഗണനയിലുണ്ടെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചർച്ചകൾ പുരോഗമിച്ചു വരികയാണ്. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാവില്ല. യുഡിഎഫുമായി സഹകരിക്കാൻ തയ്യാറുള്ളവരുമായി സഖ്യമാവാമെന്നാണ് മുസ്ലിംലീഗിന്റെ നിലപാട്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ജയ സാധ്യതക്കാണ് ഊന്നൽ നൽകുന്നത്. വെൽഫയർ പാർടി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയുമായി യതൊരു തരത്തിലുള്ള ബന്ധം പാടില്ലെന്ന യൂത്ത്ലീഗ് നിലപാടിനോട് പ്രതികരിക്കാനില്ല. യൂത്ത്ലീഗ് പറഞ്ഞത് അവരുടെ അഭിപ്രായമാണ്. ആർക്കും അവരുടെ അഭിപ്രായം പറയമെന്നും കെ പി എ മജീദ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2Nj0yjM
Comments