പാനൂർ പീഡനം: ബിജെപി നേതാവായ അധ്യാപകന്‌ ജാമ്യം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി > വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ജാമ്യം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ. മെഡിക്കൽ രേഖകൾ പ്രകാരം കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടന്നും കുട്ടി മാനസീകാഘാതത്തിൽ നിന്ന് മോചിതയായിട്ടില്ലന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

കുട്ടിയെ ക്രൈംബ്രാഞ്ചിന് ഇത് വരെ ചോദ്യം ചെയ്യാനായിട്ടില്ല. മൊഴി എടുക്കാനും കഴിഞിട്ടില്ല. കേസിലെ പ്രതി പാനൂർ സ്വദേശിയും ബിജെപി നേതാവുമായ പത്മരാജന്റെ ജാമ്യാപേക്ഷ കൂടുതൽ വാദത്തിനായി കോടതി മാറ്റി.

കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. തലശ്ശേരി പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ 15 മുതൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2NCCQiF

Comments

Archive

Contact Form

Send