മസ്‌കത്തിൽനിന്ന് കോമ്രേഡ്സ് ഓഫ് കൊല്ലത്തിന്റെ ചാർട്ടേഡ് വിമാനം
കടയ്ക്കൽ > 'കോമ്രേഡ്സ് ഓഫ് കൊല്ലം' വാട്സാപ് കൂട്ടായ്മ ഒമാനിലെ മലയാളി പ്രവാസികൾക്ക് നാട്ടിലേക്ക് എത്താൻ വിമാന സർവീസ് ഒരുക്കുന്നു. മസ്കത്തിൽനിന്നുള്ള ആദ്യ വിമാനം ജൂലൈ രണ്ടിന് തിരുവനന്തപുരത്തേക്ക് പുറപ്പെടും.
നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണമെന്ന് കൂട്ടായ്മ പ്രസിഡന്റ് സന്തോഷ് മാനവം, മസ്കത്ത് ഘടകം പ്രസിഡന്റ് ഷൈജു എന്നിവർ അറിയിച്ചു. ഫോൺ: +968 9297 2830, +968 9974 2826, +968 7909 7464.
2017ൽ രൂപംകൊണ്ട കോമ്രേഡ്സ് ഓഫ് കൊല്ലം ഇതിനോടകം നിരവധി സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/38g6a84
Comments