അമൃതാനന്ദമയി മഠത്തിലെ ഫ്ലാറ്റിൽനിന്നുവീണ് വിദേശ വനിത മരിച്ചു
കരുനാഗപ്പള്ളി > അമൃതാനന്ദമയി മഠത്തിലെ ഫ്ലാറ്റിൽനിന്നുവീണ് വിദേശ വനിത മരിച്ചു. ബ്രിട്ടീഷുകാരി സ്റ്റെഫേഡ് ഫിയോന (45)യാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. പ്രധാന ഫ്ലാറ്റിന്റെ ഏഴാം നിലയിൽനിന്നാണ് വീണത്.
കഴിഞ്ഞ ജനുവരിയിൽ ടൂറിസ്റ്റ് വിസയിലാണ് സ്റ്റെഫേഡ് ആശ്രമത്തിൽ എത്തിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കുള്ള തിരികെ പോക്ക് മുടങ്ങിയതിന്റെ മനോവിഷമത്തിലായിരുന്നെന്ന് മഠം അധികൃതർ പറഞ്ഞു. ബുധനാഴ്ച രാവിലെ കായലിൽ ചാടി ആത്മഹത്യാശ്രമം നടത്തിയിരുന്നു. മാനസിക പ്രശ്നം പ്രകടിപ്പിച്ചിരുന്ന ഇവരെ തിരികെ അയക്കുന്നതിന് ശ്രമം നടത്തിവരികയായിരുന്നെന്നും മഠം അധികൃതർ പറഞ്ഞു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3hXBLzA
Comments