ട്രെയിന്‍ എസിയും 'ഹോട്ട്സ്പോട്ട്'; സുരക്ഷ വേണമെന്ന് ജീവനക്കാര്‍

തിരുവനന്തപുരം> രണ്ട് റെയില്വേ ജീവനക്കാര്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജീവനക്കാരുടെ സുരക്ഷാക്രമീകരണങ്ങള് ശക്തമാക്കണമെന്ന് ആവശ്യം. കഴിഞ്ഞ 18ന് 02618 മംഗള സ്പെഷ്യലില് നിസാമുദ്ദീനില്നിന്ന് എറണാകുളത്തേക്ക് വന്ന ട്രെയിനിലെ രണ്ടു ജീവനക്കാര്ക്കാണ് കോവിഡ്. ഇരുവരും ട്രെയിനിലെ എസി മെക്കാനിക്കുകളാണ്.

മംഗളയുടേത് പോലുള്ള ട്രെയിനുകളിലെ റേക്കുകളില് ജീവനക്കാര്ക്ക് ട്രെയിനിന്റെ വാതിലിന് സമീപമാണ് ഇരിക്കാനും കിടക്കാനും സൗകര്യമുള്ളത്. യാത്രക്കാരില്നിന്ന് രോഗം പകരാന് സാധ്യത കൂടുതലാണ്. ഇത്തരം ട്രെയിനുകളില് ജോലി ചെയ്യുന്നവര് തൊട്ടടുത്ത ദിവസം മറ്റ് ട്രെയിനില് ഡ്യൂട്ടിക്ക് കയറുകയും ചെയ്യും.

കോവിഡ്-- 19 സ്ഥിരീകരിച്ചവര്ക്കൊപ്പം ട്രെയിനില് ജോലി ചെയ്തവര് ഇപ്പോഴും മറ്റ് ട്രെയിനില് ജോലി നോക്കുകയാണെന്ന് ആരോപണമുണ്ട്. ഒപ്പം ജോലി ചെയ്തവരെ കൃത്യമായി ക്വാറന്റൈന് ചെയ്യിക്കാന് റെയില്വേ തയ്യാറാകുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. ഡല്ഹി, മുംബൈ പോലുള്ള റെഡ് സോണുകളില്നിന്ന് വരുന്ന ട്രെയിനുകളില് ജോലിചെയ്യുന്ന ജീവനക്കാര്ക്ക് സര്ക്കാര് നിശ്ചയിച്ച കോവിഡ് പ്രോട്ടോകോള് നിര്ബന്ധമാക്കാന് റെയില്വേ നടപടിയെടുക്കണമെന്നും ജീവനക്കാര് ആവശ്യപ്പെടുന്നു.

കോവിഡ് കുറയുന്നതുവരെ എസി ട്രെയിനുകള് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്.







Credits Kerala || Deshabhimani ​Online ​News https://ift.tt/2Ym2FK0

Comments

Archive

Contact Form

Send