വി മുരളീധരന്റെ വിമര്‍ശനത്തിന് പിന്നാലെ പ്രവാസി വിഷയത്തില്‍ കേരളത്തെ പ്രശംസിച്ച് വിദേശകാര്യമന്ത്രാലയം

തിരുവനന്തപുരം> വിദേശരാജ്യങ്ങളില് നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര് രോഗം പടരാതിരിക്കാനുള്ള എല്ലാ പ്രതിരോധനടപടികളും സ്വീകരിക്കണമെന്ന സംസ്ഥാന സര്ക്കാര് നിര്ദേശത്തെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

വിദേശകാര്യ സെക്രട്ടറി സജ്ഞയ് ഭട്ടാചാര്യ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് അയച്ച കത്തിലാണ് പ്രശംസ. പ്രവാസികള് എന്95 മാസ്ക്, ഫെയ്സ് ഷീല്ഡ്, ഗ്ലൗസ് എന്നിവ ധരിച്ചുവേണം എത്താനെന്ന സംസ്ഥാനത്തിന്റെ നിര്ദേശത്തെയാണ് വിദേശകാര്യമന്ത്രാലയം അഭിനന്ദിച്ചത്.


ഇത്തരത്തിലുള്ള സംസ്ഥാനത്തിന്റെ എല്ലാ നിര്ദേശങ്ങളും രോഗത്തെ തടയാന് സഹായിക്കും. പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില് കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും വിമാനക്കമ്പനികളെയും ഗള്ഫ് രാജ്യങ്ങളിലെ അംബാസിഡറെയും അറിയിക്കുമെന്നും കത്തില് പറയുന്നു.

വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഇക്കാര്യത്തില് സംസ്ഥാനത്തെ വിമര്ശിച്ചതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ പ്രശംസ.



Credits Kerala || Deshabhimani ​Online ​News https://ift.tt/380Jjgn

Comments

Archive

Contact Form

Send