ചതി, പാതകം; പുറത്താക്കുമ്പോൾ ഖേദിക്കുക കോൺഗ്രസെന്ന് റോഷി അഗസ്റ്റിൻ

കോട്ടയം > കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയ നീക്കം ചതിയെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. പുറത്താക്കാനുള്ള കാരണം അറിയില്ല. യുഡിഎഫിൽ നിന്ന് പുറത്താക്കിയാൽ ജോസ് പക്ഷം വഴിയാധാരമാകില്ലെന്നും റോഷി പറഞ്ഞു.

യുഡിഎഫ് യോഗം ചേരാതെയാണ് തീരുമാനം. മുന്നണി നേതൃത്വത്തിലെ എല്ലാവരോടും വസ്തുതാപരമായി ബഹുമാനം പുലർത്തിയിട്ടുണ്ട്. കോൺഗ്രസ് കൊണ്ടുവന്ന പ്രമേയം ലംഘിച്ചത് തങ്ങളാണോ?. അങ്ങനെയില്ലെങ്കിൽ ആദ്യം പുറത്തുപോകേണ്ടത് ആരാണ്. ഞങ്ങൾ വഴിയാധാരമാകില്ല. കെഎം മാണി വളർത്തിയ പാർട്ടിയാണ്. മുന്നണി പറഞ്ഞ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചു. ഞങ്ങളെ പുറത്താക്കിയതിൽ ഖേദിക്കുന്നത് കോൺഗ്രസുകാരായിരിക്കുമെന്നും റോഷി പറഞ്ഞു.

മറ്റൊരു മുന്നണിയിലേക്ക് പോകുന്ന കാര്യം ചിന്തിച്ചിട്ടില്ല. ഊണ് കഴിക്കാൻ പോകുമ്പോൾ ചെവിട്ടത്ത് അടി കിട്ടിയാൽ ആ അടി എന്തിനെന്ന് മനസിലാക്കാതെ മറ്റൊന്ന് ചിന്തിക്കാൻ പറ്റുമോ?. ആളും അർത്ഥവും ഇല്ലാത്ത പാർട്ടിയില്ല കേരള കോൺഗ്രസ്. 14 ജില്ലയിലും അതിശക്തമായ വേരോട്ടമുള്ള പാർട്ടിയാണ്. ഈ തീരുമാനം ദു: ഖകരമായി പോയെന്ന് റോഷി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2VvxWbv

Comments

Archive

Contact Form

Send