തൂത്തുക്കുടി കസ്റ്റഡിക്കൊല : സിബിഐയ്‌ക്ക്‌ വിടാൻ തമിഴ്‌നാട്‌ സർക്കാർ


ചെന്നൈ
തൂത്തുക്കുടി കസ്റ്റഡി കൊലപാതകം സിബിഐയ്ക്ക് വിടാൻ തമിഴ് സർക്കാർ തീരുമാനിച്ചു. സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയുടെ മധുരെ ബഞ്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിനാൽ കേസ് കൈമാറാൻ അനുമതിക്കായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെങ്കിലും ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഗുരുതരമായി പരിക്കേറ്റിട്ടും ജയിലിലടയ്ക്കാൻ സാത്താന്കുളം മജിസ്ട്രേറ്റ് അനുമതി നൽകി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പും ജുഡീഷ്യല് മജിസ്ട്രേറ്റിന് മുന്നിലെത്തിക്കുന്നതിന് മുമ്പും ചോരയില് മുങ്ങിയ ഇരുവരുടെയും വസ്ത്രങ്ങള് മാറ്റിയിരുന്നുവെന്ന് കുടുംബവും പറഞ്ഞു. ജയിലിലേക്ക് കൊണ്ടുവരുമ്പോൾ ബെനിക്സിന്റെ ശരീരത്തിൽനിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് വിടാനുള്ള തീരുമാനം.ലോക്ഡൗണിൽ കട തുറന്നതിന്നാണ് സാത്താന്കുളം പൊലീസ് പി ജയരാജിനെയും മകൻ ജെ ബെന്നിക്സിനെയും കസ്റ്റഡിയിലെടുത്തത്.

ശരീരത്തിൽ പരിക്കുകളെന്ന് ആശുപത്രി രേഖ
ഇരുവരുടെയും ശരീരത്തില് നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് ആശുപത്രി രേഖകൾ. ശരീരത്തിലുണ്ടായിരുന്ന മര്ദനമേറ്റ പാടുകളുടെ വിശദാംശങ്ങള് കോവില്പെട്ടി സബ്ജയില് ഡോക്ടറും രേഖപ്പെടുത്തിയിരുന്നു. ജയിലില് പ്രവേശിക്കുമ്പോള് ബെന്നിക്സിന്റെ കാലുകളും കൈത്തണ്ടകളും വീര്ത്തിരുന്നതായും ജയില് രേഖകളില് പറയുന്നുണ്ട്. ജൂണ് 20ന് റിമാന്ഡ് നടപടികള്ക്കായി സാത്താന്കുളം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാന് കൊണ്ടുപോകുന്നതിന് മുമ്പാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

സ്റ്റേഷനിൽ മുമ്പും കസ്റ്റഡി മരണം
ചെന്നൈ
സതൻകുളം സ്റ്റേഷനിൽ മുമ്പും കസ്റ്റഡി മർദനങ്ങൾ നടന്നിട്ടുണ്ടെന്ന് രേഖകൾ. 2013ൽ വാഹനപരിശോധനയിൽ രേഖകളില്ലെന്ന് പറഞ്ഞ് യുവാവിനെ സ്റ്റേഷനിൽ കൊണ്ടുവന്ന് നഗ്നനാക്കി മർദിച്ചിരുന്നു. നടക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് വയ്യപുരി സ്റ്റേഷനിൽനിന്നു മടങ്ങിയത്. ഇപ്പോൾ നടപടി നേരിടുന്ന എസ്ഐമാരായ ബാലകൃഷ്ണൻ, പി രഘുഗണേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദനം. നിരവധി തവണ നടപടി നേരിട്ടയാളാണ് എസ്ഐ ബാലകൃഷ്ണൻ. 2019ൽ സതൻകുളത്ത് മടങ്ങിയെത്തിയശേഷം വൈദികനെയടക്കം മർദിച്ച സംഭവമുണ്ടായി.

നോട്ടീസ് വിതരണം ചെയ്തതിനെ തുടർന്നായിരുന്നു ഇത്. വൈദികനായ തന്നെയും ഒപ്പം വന്ന ഒമ്പതുപേരെയും സ്റ്റേഷനിലിട്ട് ഒരു മണിക്കൂറോളം മർദിക്കുകയായിരുന്നുവെന്ന് ലാസറസ് പറഞ്ഞു. അന്വേഷിക്കാനെത്തിയ പഞ്ചായത്ത് മുഖ്യനും മർദനമേറ്റു. സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമീഷൻ കേസെടുത്തിരുന്നു. കൊലപാതക കേസിലെ പ്രതിയുടെ സഹോദരൻ മഹേന്ദ്രനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ച് കൊന്നതിലും ഇവർക്കെതിരെ പരാതിയുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/3eHyYbW

Comments

Archive

Contact Form

Send