താനൂർ വാട്‌സ്‌ആപ്പ്‌ ഹർത്താൽ അക്രമം; ലീഗ്‌ പ്രവർത്തകൻ അറസ്‌റ്റിൽ

https://ift.tt/eA8V8J

താനൂർ > വാട്സ്ആപ്പ് ഹർത്താലിന്റെ മറവിൽ താനൂരിൽ അക്രമത്തിന് നേതൃത്വം നൽകിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. താനൂർ പണ്ടാരകടപ്പുറം സ്വദേശി മായിൻ പോക്കരകത്ത് അൽഅമീനാ(22)ണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ചാപ്പപ്പടിയിൽ വച്ച് പൊലീസിനെ ആക്രമിച്ച കേസിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.

പൊന്നാനിയിൽ നിന്നും താനൂരിലേക്ക് മത്സ്യത്തൊഴിലാളികൾ വന്നുകൊണ്ടിരിക്കുന്ന ബസ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചാപ്പപ്പടി അക്രമത്തിലെ പ്രതികൾ ബസ്സിൽ യാത്ര ചെയ്യുന്നുണ്ട് എന്ന രഹസ്യവിവരത്തെത്തുടർന്ന് ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് ബസ്സിലുള്ളവരെ പരിശോധിച്ചപ്പോഴാണ് ഇയാളെ കണ്ടെത്തിയത്.

കശ്മീരിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 2018 ഏപ്രിൽ 16ന് നടന്ന വാട്സാപ്പ് ഹർത്താലിലാണ് താനൂരിൽ വ്യാപക അക്രമം അരങ്ങേറിയത്. നഗരമധ്യത്തിലെ കെ ആർ ബേക്കറി തല്ലിത്തകർക്കുകയും, കൊള്ളയടിക്കുകയും ചെയ്തു. കൂടാതെ സമീപത്തെ പടക്കക്കടയും അക്രമികൾ കൊള്ളയടിച്ചു. അതു വഴിയെത്തിയ കെഎസ്ആർടിസി ബസ്സും തകർത്തു. കല്ലേറിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റിരുന്നു.

നഗരത്തിലുണ്ടായ കല്ലേറിനും മറ്റു അക്രമങ്ങൾക്കും നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു മുസ്ലിംയൂത്ത് ലീഗ് പ്രവർത്തകനായ അൽഅമീൻ. തിരിച്ചറിയാതിരിക്കാനായി ഹെൽമറ്റ് ധരിച്ചാണ് ഇയാൾ അക്രമ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. ഈ ചിത്രമാണ് ഇയാളെ തിരിച്ചറിയാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.

പടക്കകടയിൽ 125000 രൂപയുടെ പടക്കം നശിപ്പിക്കുകയും, 2500 രൂപ മോഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ ഇനി ആറു പേരെ കൂടി പിടികൂടാനുണ്ട്. ഇവരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി സിഐ പി പ്രമോദ് പറഞ്ഞു. ഞായറാഴ്ച ചാപ്പപ്പടിയിൽ വച്ച് പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

സിഐ പി പ്രമോദ്,എസ്ഐ നവീൻ ഷാജി, എസ് ഐ മാരായ വാരിജാക്ഷൻ, കെ ഗിരീഷ്, സിപിഒ കെ സു സലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ചാപ്പപ്പടി അക്രമത്തിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും സിഐ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3hyiy7s
via IFTTT

Comments

Archive

Contact Form

Send