കോഴിക്കോട്‌ മുൻ മേയർ അഡ്വ. യു ടി രാജൻ അന്തരിച്ചു


കോഴിക്കോട്> മുൻ മേയറും ബിജെപി നേതാവും പ്രമുഖ അഭിഭാഷകനുമായ യു ടി രാജൻ (70) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച പകൽ.

കോൺഗ്രസ് എസ് നേതാവായിരുന്ന യു ടി രാജൻ 1990ൽ എൽഡിഎഫ് പ്രതിനിധിയായാണ് മേയറായത്. ദീർഘകാലം കോർപറേഷൻ കൗൺസിലറുമായിരുന്നു. ദേവഗിരി കോളേജ് വിദ്യാർഥിയായിരിക്കവെ കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തി. കഴിഞ്ഞ വർഷമാണ് കോൺഗ്രസ് എസ് വിട്ട് ബിജെപിയിൽ ചേർന്നത്. മേയറായിരിക്കവെ കോർപറേഷൻ ഹെൽത്ത് ക്ലബ് തുടങ്ങുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ഭാര്യ: അഡ്വ. പി പി സുശീല (നോട്ടറി). മക്കൾ: ഡോ. ആത്മരാജ് (യുഎഇ), രുഗ്മ (കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്), പരേതനായ തിഥിൻരാജ്. മരുമക്കൾ: രാമുരമേഷ് ചന്ദ്രഭാനു, ജയശങ്കർ.



Credits Kerala || Deshabhimani ​Online ​News https://ift.tt/37SDodd

Comments

Archive

Contact Form

Send