ലിനിയുടെ ഭർത്താവിനെതിരായ കൈയ്യേറ്റം; കോൺഗ്രസ്സ് നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനം: ഡിവൈഎഫ്ഐ

തിരുവനന്തപുരം > കെപിസിസി പ്രസിഡന്റിനെ ഫേസ്ബുക്കിൽ വിമർശിച്ചതിന്റെ പേരിൽ സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരായ കൈയ്യേറ്റ ശ്രമം സാംസ്കാരിക കേരളത്തിന് അത്യധികം അപമാനകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ്സ് വ്യക്തിഹത്യ നടത്തുകയാണ്. തങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതി അംഗീകരിക്കാനാകില്ല.

അഭിപ്രായം പറയുന്നവരെ വ്യക്തിപരമായി പിന്തുടർന്ന് ആക്രമിക്കുന്ന രീതി കെപിസിസി പ്രസിഡന്റ് ഉപേക്ഷിക്കണം. കെപിസിസി പ്രസിഡന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് എത്തിയ ക്രിമിനൽ സംഘമാണ് സജീഷിനെതിരായ അക്രമം നടത്തിയത്. കോൺഗ്രസ്സിന്റെ ജില്ലാനേതൃത്വത്തിന്റെ അറിവോടുകൂടിയാണ് അക്രമം അരങ്ങേറിയത്. കേരളം ലോകത്തോടൊപ്പം ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ആരോഗ്യപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, ആ പ്രതിരോധത്തിനൊപ്പം നില്ക്കാൻ താല്പര്യമില്ലെന്ന കോൺഗ്രസ്സ് നിലപാട് ജനം തിരിച്ചറിയും. ലിനിയുടെ ഭർത്താവിനെ തടയുകയും ആരോഗ്യ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത മുഴുവൻ പേരേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2V3jiI5

Comments

Archive

Contact Form

Send