മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള കുടിശിക; പ്രശ്ന പരിഹാരത്തിന് ഹൈക്കോടതി സർക്കാരിനെ ചുമതലപ്പെടുത്തി


കൊച്ചി> സംസ്ഥാനത്തെ പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിന് എതിരായ റിട്ട് ഹർജി ഹൈക്കോടതി തീർപ്പാക്കി. ജൂലൈ 22 ന് മുൻപ് സ്ഥാപന ങ്ങളുടെ പ്രതിനിധികളെയും യൂണിയൻ പ്രതിനിധികളെയും വിളിച്ചുചേർത്തു തീരുമാനം ഉണ്ടാക്കാൻ ജസ്റ്റിസ് അമിത് റാവൽ നിർദേശിച്ചു. .ഇത്തരത്തിൽ എടുക്കുന്ന തീരുമാനം രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു .

പ്രശ്നപരിഹാരത്തിന് സർക്കാർ മുൻകൈയെടുക്കുമെന്ന് സർക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി സോഹൻ കോടതിയെ അറിയിച്ചു . .ദൃശ്യമാധ്യമങ്ങൾ ഉൾപ്പടെ നടത്തിയ ശമ്പളം വെട്ടികുറയ്ക്കലും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു . കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ഇ എസ് .സുഭാഷാണ് ഹർജി ഫയൽ ചെയ്തത്.

നേരത്തെ യൂണിയൻ കൂടി മുൻകൈയെടുത്തു ലോക്ക്ഡൌൺ കാലയളവിൽ 53 കോടി രൂപ മാധ്യമങ്ങൾക്ക് പരസ്യകുടിശ്ശികയിനത്തിൽ കൈമാറിയിരുന്നു. ഈ തുക ജീവനക്കാർക്ക് ശമ്പള കുടിശ്ശികയിനത്തിൽ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചെങ്കിലും ഭൂരിഭാഗം മാനേജുമെന്റുകൾ ഇതിനു തയ്യാറായില്ല . തുടർന്നാണ് യൂണിയൻ കോടതിയെ സമീപിച്ചത്.

യൂണിയന് വേണ്ടി അഡ്വ തമ്പാൻ തോമസ് ഹാജരായി. ശബളം നിഷേധിക്കുന്ന സ്ഥാപനങ്ങൾക്ക് പുറമെ പ്രിൻസിപ്പൽ സെകട്ടറി, ലേബർ കമ്മീഷണർ, പിആർ ഡി ഡയറക്ടർ, ഡയറക്ടർ ഓഫ് പ്രസ് തുടങ്ങിയവരെ പ്രതി ചേർത്താണ് ഹർജി ഫയൽ ചെയ്തിരുന്നത്



Credits Kerala || Deshabhimani ​Online ​News https://ift.tt/2CACdUf

Comments

Archive

Contact Form

Send