മലപ്പുറത്ത്‌ ഡിവൈഎഫ്ഐ പ്രവർത്തകന്‌ നേരെ വധശ്രമം; നാല് കോൺഗ്രസുകാർക്കെതിരെ കേസ്‌

എടക്കര > ഡിവൈഎഫ്ഐ പ്രവർത്തകൻ മൂത്തേടം ചെറുവള്ളിക്കൽ അൻവറി (35)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരായ മൂത്തേടം മദാരി റഫീഖ്, കപ്പച്ചാലി ഖാലിദ്, കാളങ്ങാടൻ അൻവർ, സൈഫുദ്ദീൻ എന്നിവർക്കെതിരെ എടക്കര പൊലീസ് കേസെടുത്തു. വധഗൂഢാലോചന ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ് കേസ്.

17ന് രാത്രി 8.45നാണ് മൂത്തേടം അങ്ങാടിയിൽവച്ച് പ്രതികൾ സംഘം ചേർന്ന് അൻവറിനെ ആക്രമിച്ചത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന രാഷ്ട്രീയ ചർച്ച ചോദ്യംചെയ്താണ് നാലംഗ സംഘം ആയുധങ്ങളുമായി ആക്രമിച്ചത്. ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിയേറ്റ അൻവറിന് ആഴത്തിലുള്ള മുറിവുണ്ട്. പ്രതികൾ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് ഉൾപ്പെടെ പൊലീസ് കണ്ടെടുത്തു. പ്രതികളിൽ മദാരി റഫീഖ് എടക്കര പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയാണ്. മണൽ മാഫിയ കണ്ണിയായ റഫീഖിന്റെ പേരിൽ നിരവധി കേസുകളുണ്ട്. പ്രതികൾക്കെതിരെ അറസ്റ്റ് വൈകിയതിൽ പ്രതിഷേധിച്ച് മൂത്തേടം ടൗണിൽ പ്രകടനം നടന്നിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dyN91w

Comments

Archive

Contact Form

Send