ബിൽ അടയ്‌ക്കാത്തതിന്റെ പേരിൽ വൈദ്യുതി വിച്ഛേദിക്കില്ല; പിശകുകൾ ഉണ്ടെങ്കിൽ തിരുത്തും

https://ift.tt/eA8V8J

തിരുവനന്തപുരം > വൈദ്യുതി ബില്ലിനെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിൽ പിശകുകൾ വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താനും അന്വേഷിക്കാനും വൈദ്യുതി ബോർഡിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നിച്ച് തുക അടയ്ക്കുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് തവണകളായി അടയ്ക്കാൻ അവസരം ഉണ്ടാക്കും. അടയ്ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗൺ മൂലം റീഡിങ് എടുക്കാൻ സാധിക്കാത്തതിനാൽ നാല് മാസത്തെ തുക ഒന്നിച്ചാണ് കൊടുത്തത്. വലിയ തുക വന്നതോടെ പരാതികൾ വന്നു. താരിഫിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. പരാതികൾ വരുന്ന സാഹചര്യത്തിൽ വൈദ്യുതി ബോർഡിനോട് പരിഹാരം കണ്ടെത്താൻ നിർദേശിച്ചു. ഒന്നിച്ചു തുക അടയ്ക്കാൻ പ്രയാസമുള്ളവർക്ക് തവണയായി അടക്കാം. ബിൽ അടയ്ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിക്കില്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2BhBbvN
via IFTTT

Comments

Archive

Contact Form

Send