'കൈകോര്‍ത്തു കൈരളി'യുടെ മൂന്നാമത്തെ സൗജന്യ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ഇന്ന് കൊച്ചിയിലെത്തും

തിരുവനന്തപുരം> 'കൈകോര്ത്തു കൈരളി'യുടെ മൂന്നാമത്തെ സൗജന്യ ചാര്ട്ടേര്ഡ് ഫ്ളൈറ്റ് 175 യാത്രാക്കാരുമായി ഇന്ന് രാത്രി പത്തു മണിക്ക് ദുബായ് എയര്പോര്ട്ടില് നിന്നും കൊച്ചിയിലേക്ക് പുറപ്പെടും.മൂന്നാമത്തെ ഫ്ളൈറ്റ് എത്തുന്നതോടെ 3 സൗജന്യ ഫ്ളൈറ്റുകളിലായി 590 പേരെയാണ് കൈരളി നാട്ടിലെത്തിക്കുന്നത്

അടുത്തമാസം 175 യാത്രക്കാരുമായി ഡി ഖത്തര് സംസ്കൃതിയുടെ സഹായത്തോടെ ദോഹയില് നിന്നും സൗജന്യ ഫ്ളൈറ്റും പുറപ്പെടും. വിവിധ ഗള്ഫ് രാജ്യങ്ങളില് നിന്നും അര്ഹതപെട്ടവര്ക്കുള്ള കൈരളി ടിക്കറ്റുകള് വിതരണം തുടരുകയാണ്

കേരളത്തിലെ വിവിധ എഞ്ചിനീറിങ് കോളേജുകളില് പഠിച്ച മുന് എസ്എഫ്ഐ കാരായ പ്രവാസികളുടെ കൂട്ടായ്മയായ ടെക്നോസ് ആണ് മൂന്നാമത്തെ സൗജന്യ ടിക്കറ്റിന് സൗകര്യമൊരുക്കിയത്. കഴിഞ്ഞ രണ്ടു ഫ്ളൈറ്റുകള്ക്കും ഒരു യാത്രക്കാരന് 795 ദിര്ഹംസ് ആണ് നല്കിയത്. സാധരണ ഇതിന് ആയിരം ദിര്ഹംസ് വരെയാണ് എയര് ലൈന്സ് ഈടാക്കുന്നത്.ജോയിന്റ് കണ്വീനര് മുഹമ്മദ് ഫെയ്സിന്റെ നേതൃത്വത്തിലായിരുന്നു വിമാനങ്ങളെ ഏകോപിപ്പിച്ചത്

ഷാര്ജ മാസും അജ്മാന് ഇന്ത്യന് സോഷ്യല് സെന്ററും പിന്തുണ നല്കി.





Credits Kerala || Deshabhimani ​Online ​News https://ift.tt/2YFd6Is

Comments

Archive

Contact Form

Send