കാണാതായ വൈദികന്റെ മൃതദേഹം കിണറ്റിൽ


കോട്ടയം> കാണാതായ വൈദികന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പൂന്നത്തറ സെൻറ് ജോർജ് പള്ളി വികാരി ഫാദർ ജോർജ് എട്ടുപറയൽ(57) ആണ് മരിച്ചത്.

ഇന്നലെയാണ് വൈദികനെ കാണാതായത്. കോട്ടയം അയർക്കുന്നത്തെ പള്ളിവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.ഫയർഫോഴസ് എത്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് പുരോഗമിക്കുന്നു.

പള്ളിയിൽ സമീപകാലത്തുണ്ടായ തീപിടിത്തത്തിൽ ചില രേഖകൾ നഷ്ടപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഫാദർ മനോവിഷമത്തിലായിരുന്നു എന്ന് പറയുന്നു. എടത്വ സ്വദേശിയാണ്.

വിദേശത്തു നിന്നു വന്ന് ഏതാനും മാസങ്ങൾക്കു മുമ്പാണ് പള്ളിയുടെ ചുമതലയേൽക്കുന്നത്. വികാരിയുടെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. മൊബൈൽ ഫോൺ നിശബ്മാക്കി വച്ച നിലയിൽ കണ്ടെത്തിയിരുന്നു . പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്തിതിരുന്നു.




Credits Kerala || Deshabhimani ​Online ​News https://ift.tt/3emGgBz

Comments

Archive

Contact Form

Send