എറണാകുളം മാർക്കറ്റ് അടച്ചു; മറൈൻ ഡ്രൈവിൽ കച്ചവടക്കാരുടെ സമാന്തര മാർക്കറ്റ്
കൊച്ചി> വ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം മാർക്കറ്റ് അടച്ചതോടെ കച്ചവടക്കാർ മറൈൻ ഡ്രൈവിൽ കച്ചവടം തുടങ്ങി. സാമൂഹിക അകലമടക്കമുള്ള കോവിഡ് ജാഗ്രത പാലിക്കണമെന്ന് പൊലീസ് കച്ചവടക്കാരോട് ആവശ്യപ്പെട്ടു.
എറണാകുളം മാർക്കറ്റിലെ സെന്റ്. ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടയ്ക്കുവാൻ ഇന്നലെയാണ് കളക്ടർ എസ്. സുഹാസ് നിർദ്ദേശിച്ചത്. .
മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവർത്തകർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചു. മാർക്കറ്റിൽ കൊവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും കളക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. .
Credits Kerala || Deshabhimani Online News https://ift.tt/2ZsgqWC
Comments