ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണം; സഞ്ചി ബാഗിന്റെ കൊറോണ കിറ്റിന് വ്യത്യസ്തതകളേറെ
തിരുവനന്തപുരം> കോവിഡിനെ അകറ്റിനിര്ത്താന് കൈയിലൊരു സുരക്ഷാ കിറ്റ് കരുതിയാലോ...? തിരുവനന്തപുരം ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സഞ്ചി ബാഗ് അത്തരമൊരു വ്യത്യസ്ത കിറ്റിന് രൂപം നല്കിക്കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ ബാഗുകള് നിര്മിക്കുന്ന സഞ്ചിയുടെ ഏറ്റവും പുതിയ ഉല്പ്പന്നമാണ് 'കൊറോണ കിറ്റ്'.
ഗുണമേന്മയുള്ള, പുന:രുപയോഗ സാധ്യതയുള്ള രണ്ട് മാസ്ക്, തൂവാല, മാസ്ക് അഡ്ജസ്റ്റര്/ ഇയര് സേവര്, അക്രിലിക് കൊറോണ കീ, ഒരു ജോടി ഗ്ലൗസ് എന്നിവയടങ്ങുന്ന കിറ്റിന് ഇരുന്നൂറില് താഴെമാത്രമാണ് വില.

'ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള സഞ്ചിയുടെ നിര്മാണ യൂണിറ്റുകളില് 36ഓളം തൊഴിലാളികളാണുള്ളത്. കോവിഡ് നിയന്ത്രണങ്ങള് വന്നതോടെ ഇവരുടെയെല്ലാം ഉപജീവനമാര്ഗം നിലച്ചു. അതോടെയാണ് കോവിഡ് കിറ്റ് എന്ന ആശയത്തിലെത്തിയത്. അതിനുമുമ്പ് തന്നെ ഗുണമേന്മയുള്ള കോട്ടന് മാസ്കുകള് സഞ്ചി നിര്മിച്ചിരുന്നു. കോവിഡ് കാലത്ത് ഒരുലക്ഷം മാസ്കുകള് വിറ്റിരുന്നു.' ; സഞ്ചി ബാഗ് സ്ഥാപകന് സഫര് അമീര് പറയുന്നു.
ഉപഭോക്താക്കളില് നിന്നും മികച്ച പ്രതികരണമാണ് കിറ്റിന് ലഭിക്കുന്നത്. പല ഐടി കമ്പനികളും സര്ക്കാര് സ്ഥാപനങ്ങളും ജീവനക്കാര്ക്കായി കിറ്റ് വാങ്ങിക്കഴിഞ്ഞു. ഇതുവരെ 5000 കിറ്റുകള് വിറ്റു. ആവശ്യമനുസരിച്ച് കിറ്റില് സാനിറ്റൈസറും ഉള്പ്പെടുത്താറുണ്ടെന്ന് സഫര് പറയുന്നു. സാധാരണയുള്ള മാസ്കിനും ഗ്ലൗസിനും പുറമെ മാസ്ക് അഡ്ജസ്റ്റര്/ ഇയര് സേവര്, അക്രിലിക് കൊറോണ കീ എന്നിവയാണ് സഞ്ചി ബാഗിന്റെ കൊറോണ കിറ്റിനെ വ്യത്യസ്തമാക്കുന്നത്.
.jpg)
ഇലാസ്റ്റിക് മാസ്കുകള് ധരിക്കുമ്പോളുണ്ടാകുന്ന ചെവിവേദന തടയാനാണ് മാസ്ക് അഡ്ജസ്റ്റര്/ ഇയര് സേവര് ഉപയോഗിക്കുന്നത്. ഇതുവഴി ധരിക്കുന്നയാളുടെ സൗകര്യപ്രകാരം മാസ്ക് ക്രമീകരിക്കാം. തടിയിലും അക്രിലിക്കിലും നിര്മിക്കുന്ന അക്രിലിക് കൊറോണ കീ ഉപയോഗിച്ച് സ്വിച്ച്, ലിഫ്റ്റ് ബട്ടണ് എന്നിവ കൈകള് കൊണ്ട് തൊടാതെ അമര്ത്താനാകും. ഇടയ്ക്കിടയ്ക്ക് അണുനശീകരണം നടത്തേണ്ടതുണ്ട്.

കോവിഡ് കാല പ്രതിരോധപ്രവര്ത്തനങ്ങള് സംസ്ഥാനത്ത് കൂടുതല് ശക്തമായതോടെ മാസ്കും സാനിറ്റൈസറും ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. സഞ്ചിയുടെ കൊറോണ കിറ്റും ഈ പ്രതിരോധത്തിന്റെ ഭാഗമാകുകയാണ് . സംസ്ഥാനത്തിനകത്തും ഇന്ത്യയില് മറ്റെവിടെയും തപാല് വഴിയും കിറ്റ് ലഭ്യമാക്കുന്നുണ്ട്. ഫോണ്: 999546381, 8921659127.
Credits Kerala || Deshabhimani Online News https://ift.tt/2CMlayN
Comments