സച്ചിക്ക് അന്ത്യാഞ്ജലി: വിടവാങ്ങുന്നത് നല്ല സിനിമകളെ അടുത്തറിഞ്ഞ സംവിധായകന്
കൊച്ചി> നല്ല സിനിമകളെ അടുത്തറിഞ്ഞ മലയാളത്തിന്റെ പ്രിയ സംവിധായകന് സച്ചിയുടെ സംസ്കാരചടങ്ങുകള്‍ ഇന്ന് നടക്കും. വൈകീട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
മരണശേഷം സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി സച്ചിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കണ്ണുകള്‍ ദാനം ചെയ്തെന്ന വാര്‍ത്തയും പുറത്ത് വന്നത്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കൊച്ചിയിലെത്തിക്കുന്ന മൃതദേഹം രാവിലെ 9.30 മുതല്‍ 10 മണി വരെ ഹൈക്കോടതി പരിസരത്ത് വച്ചശേഷം വീട്ടിലേയ്ക്ക് കൊണ്ടുപോയി. നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ സച്ചി രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പൃഥ്വിരാജിനെ നായകനാക്കി 2015 ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലിയാണ് ആദ്യ ചിത്രം. പൃഥ്വി-ബിജു മേനോന് കോമ്പോയില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയും 2020 ലെ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറി.
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച സച്ചി കൊമേഴ്സില്‍ ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ കേരള ഹൈക്കോടതിയില്‍ എട്ട് വര്‍ഷത്തോളം അഭിഭാഷകനായി
മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയിരുന്നു സച്ചി-സേതു തിരക്കഥകള്‍. പൃഥ്വിരാജ് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ചോക്ലേറ്റ്സിന് തിരക്കഥ ഒരുക്കിയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. ചോക്ലേറ്റിന്റെ വിജയത്തോടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ഈ കൂട്ടുകെട്ട്. റോബിന്‍ഹുഡ്, മെയ്ക്കപ്പ് മാന്‍, സീനിയേഴ്സ് എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടി. 2011 ല്‍ പുറത്തിറങ്ങിയ ഡബിള്‍സ് എന്ന ചിത്രത്തിന്റെ പരാജയത്തോടെ കൂട്ടുകെട്ട് വേര്‍പിരിഞ്ഞു.
പിന്നീട് റണ്‍ ബേബി റണ്‍, ചേട്ടായീസ്, ഷെര്‍ലക് ടോംസ്, രാമലീല എന്നീ ചിത്രങ്ങളില്‍ സ്വതന്ത്ര തിരക്കഥാകൃത്തായി.2015-ല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ അനാര്‍ക്കലിയിലൂടെ സംവിധാനരംഗത്തേക്ക്. ചിത്രം മികച്ച വിജയമായി. 2020-ല്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചാര്‍ട്ടില്‍ ഇടം നേടി. രണ്ട് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയതും സച്ചിയാണ്.
from Kerala || Deshabhimani Online News https://ift.tt/2UYaaol
via IFTTT
Comments