പാചകവാതകം സംഭരിക്കാൻ നിർദേശം, കശ്‌മീരിൽ ആശങ്ക


ശ്രീനഗർ
കശ്മീരിൽ രണ്ടു മാസത്തേയ്ക്കുള്ള പാചകവാതകം സൂക്ഷിക്കാനും താഴ്വരയിലെ സ്കൂളുകൾ സുരക്ഷ മുൻനിർത്തി ഒഴിയാനും സർക്കാർ ഉത്തരവ്. കാർഗിലിനോട് ചേർന്നുള്ള ഗന്ദർബാലിലാണ് സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യ–- ചൈന സംഘർഷത്തിന്റെ സാഹചര്യത്തിൽ ലഫ്. ഗവർണർ ജി സി മുർമ്മുവിന്റെ ‘ഏറ്റവും അടിയന്തര കാര്യം’ എന്ന് പരാമർശിച്ച് ഇറക്കിയ നിർദേശം താഴ്വരയിലെ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചു.

ജൂൺ 23ന് നടന്ന യോഗത്തിലാണ് ദേശീയപാത അടയ്ക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നിർദേശം നൽകിയത്. ഇതിനെ തുടർന്ന് ഭക്ഷണം, സിവിൽ സപ്ലൈസ്, ഉപഭോക്തൃ വകുപ്പ് ഡയറക്ടർ പാചകവാതക കമ്പനികൾക്ക് നിർദേശം നൽകി. സാധാരണഗതിയിൽ ശൈത്യം ശക്തമാകുന്ന ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇത്തരം നടപടിക്ക് നിർദേശം നൽകുക.

മറ്റൊരു ഉത്തരവിൽ ഗന്ദർബാൽ എസ്പി 16 വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കെട്ടിടങ്ങൾ ഒഴിയാൻ ആവശ്യപ്പെട്ടു. അമർനാഥ് യാത്രയുടെ സിആർപിഎഫിന് താമസ സൗകര്യം ഒരുക്കാനാണെന്നാണ് ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പാകിസ്ഥാനിലെ ബാലാകോട്ട് ഓപ്പറേഷനും ആഗസ്തിൽ കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കുന്നതിനും മുന്നോടിയായി സർക്കാർ സമാനമായ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/2YG36ig

Comments

Archive

Contact Form

Send