കൊണ്ടോട്ടിയിൽ കള്ളനോട്ടുമായി തമിഴ്നാട് സ്വദേശി പിടിയിൽ

മലപ്പുറം> കൊണ്ടോട്ടിയിൽ കള്ളനോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്ത തമിഴ്നാട് സ്വദേശി പിടിയിൽ . ഗൂഡല്ലൂർ പള്ളിപ്പടി സ്വദേശി സതീഷ് (24) ആണ് പിടിയിലായത്. 2011ൽ അമ്മക്കൊപ്പം ചേർന്ന് അച്ഛനെ തലക്കടിച്ചുകൊന്ന കേസിലെ പ്രതിയാണ്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഹോട്ടൽ ജോലി ചെയ്തുവരികയായിരുന്നു.

ലോക് ഡൗൺ സമയത്ത് യുട്യൂബിൽ നിന്നാണ് കള്ളനോട്ട് നിർമ്മിക്കുന്നത് പഠിച്ചത്. തുടർന്ന് നിർമ്മാണത്തിനുള്ള കമ്പ്യൂട്ടറും മറ്റും വാങ്ങി പണിയെടുത്തിരുന്ന കാരക്കുന്നിലെ ഹോട്ടലിൻ്റെ പുറകിലെ വീട്ടിൽ സെറ്റു ചെയ്യുകയുമായിരുന്നു. രാത്രി 12 ന് ശേഷം സ്ഥലത്ത് എത്തുന്ന ഇയാൾ പുലർച്ചെ ഇവിടെ നിന്നും നിർമ്മിച്ച നോട്ടുകളുമായി പോവുകയായിരുന്നു പതിവ്. 200 ഉം 500 ൻ്റേയും നോട്ടുകളാണ് നിർമ്മിച്ചിരുന്നത്. ചിലവായി പോകുവാൻ എളുപ്പമാവും എന്നതിനാലാണ് ചെറിയ സംഖ്യയുടെ നോട്ടുകൾ നിർമ്മിച്ചിരുന്നത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു.

നോട്ടിൽ ത്രഡ് ഇടാൻ ഉപയോഗിക്കുന്ന സ്റ്റിക്കറുകളും കമ്പ്യൂട്ടറും ,നോട്ടടിക്കാൻ ഉപയോഗിച്ച പേപ്പറുകളും മറ്റും കാരക്കുന്നിലെ ഈ വീട്ടിൽ നിന്നും കണ്ടെടുത്തു. പെട്രോൾ പമ്പുകളും, ബാറുകളും പലചരക്ക് കടകളും കേന്ദ്രീകരിച്ചാണ് നോട്ടുകൾ ചിലവാക്കിയിരുന്നത്. കൊണ്ടോട്ടി ടൗണിൽ ചിലവാക്കാനായി കൊണ്ടുവന്ന 20 ഓളം 200ൻ്റെ കള്ളനോട്ടുകളും ഇയാളിൽ നിന്നും കണ്ടെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2VtdBDC

Comments

Archive

Contact Form

Send