തമിഴ്‌നാട്ടിൽ ജയരാജിൻ്റെയും ഫെനിക്‌സിൻ്റെയും മരണത്തിൽ സിപിഐ എം പ്രതിഷേധം; സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണനെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു
തൂത്തുക്കുടി > തമിഴ്നാടിലെ തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ജയരാജിൻ്റെയും ഫെനിക്സിൻ്റെയും കൊലപാതകികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
.jpg)
സ്വന്തമായി ആകെയുള്ള വരുമാനമാർഗമായ മൊബൈൽ കട ലോക്ക്ഡൗൺ കാലത്ത് തുറന്നു എന്ന കുറ്റത്തിനാണ് തൂത്തുക്കുടിയിലെ പൊലീസ് ജയരാജിനെയും മകൻ ഫെനിക്സിനെയും കസ്റ്റഡിയിലെടുത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത്. തമിഴ്നാടിലെ കച്ചവടക്കാർക്ക് ക്ഷേമനിധി കൃത്യമായി ലഭിക്കുന്നില്ല, റേഷൻ ലഭ്യമാകുന്നുണ്ടെങ്കിലും മറ്റ് സഹായങ്ങളൊന്നും തന്നെ ഉറപ്പാക്കുന്നില്ല എന്നതിനൊപ്പം തന്നെ സർക്കാർ കോവിഡിനെ തടയാൻ പരാജയപ്പെടുകയും ചെയ്തു. പട്ടിണി കിടക്കാതിരിക്കാനാണ് ജയരാജും മകനും കട തുറന്നത്.
.jpg)
ഇന്നലെ കൊലപാതകത്തിൽ പ്രതിഷേധിച്ചും പൊലീസ് കസ്റ്റഡിയിൽ ഇവരെ ക്രൂരമായി ആക്രമിച്ച, കൊലപാതകികളായ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ കെ ബാലകൃഷ്ണനെയടക്കം ഇതേത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. തൂത്തുക്കുടിയിൽ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധത്തിന് ജില്ലാ സെക്രട്ടറി കെ എസ് അർജുനൻ നേതൃത്വം നൽകി.
Credits National || Deshabhimani Online News https://ift.tt/2VpVDBT
Comments