ആരോഗ്യമന്ത്രിക്കെതിരായ വികലമായ അഭിപ്രായപ്രകടനങ്ങളില്‍ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിക്കണം: ബെഫി
തിരുവനന്തപുരം> ആരോഗ്യ മന്ത്രി കെ കെ ശൈലജയെ പൊതുവേദിയില് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നടപടിയില് ബെഫി സംസ്ഥാന വനിതാ സബ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.നിപ്പാ പനി പടര്ന്നു പിടിച്ചപ്പോഴും ഇപ്പോള് കോവിഡ്- 19 രോഗവ്യാപനകാലത്തും മാതൃകാപരമായതും പൊതുജനങ്ങള്ക്ക് ആത്മവിശ്വാസം പകര്ന്നു നല്കുന്ന തരത്തിലുള്ളതുമായ ഇടപെടലുകളാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്.
കേരളത്തിന്റെ യശസ്സ് ലോകമെങ്ങും ഉയര്ത്തിക്കാട്ടാനാവുന്ന വിധം സ്തുത്യര്ഹമായ നിലയില് ബഹുജന അംഗീകാരത്തോടെ തന്നെ കേരളത്തിന്റെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യാന് ശൈലജ ടീച്ചര്ക്ക് സാധിച്ചിട്ടുണ്ട്. ഒട്ടേറെ അംഗീകാരങ്ങളും ടീച്ചറെ തേടിയെത്തിയിട്ടുണ്ട്.
കോവിഡ്- 19 എന്ന മഹാമാരിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒത്തൊരുമയോടെ പൊരുതേണ്ടതിന് പകരം കേവലം തരം താണ രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രവര്ത്തനങ്ങള് അങ്ങേയറ്റം അപമാനകരമാണ്.
വസ്തുതയുടെ ഗൗരവം ഉള്ക്കൊണ്ട്, ഇത്തരം വികലമായ അഭിപ്രായപ്രകടനങ്ങളില് ഖേദം പ്രകടിപ്പിക്കാനെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രന് തയ്യാറാവണമെന്നും ബെഫി ആവശ്യപ്പെട്ടു
Credits Kerala || Deshabhimani Online News https://ift.tt/2B11iqZ
Comments