പിഎസ്‌സി ബുള്ളറ്റിനിൽ തബ്‌ലീഗ് പരാമർശം : ഹർജി തള്ളി
കൊച്ചി> പി എസ് സി ബുള്ളറ്റിനിലെ നിസാമുദ്ദിൻ തബ്ലീഗ് സമ്മേളനം സംബന്ധിച്ചുള്ള പരാമർശങ്ങൾ മതസ്പർദ്ധ വളർത്തുന്നതാണെന്ന ഹർജി ഹൈക്കോടതി തള്ളി.
പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പിഎസി ചെയർമാനും അംഗങ്ങൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പാലോട് സ്വദേശി നബീൽ നാസർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് അനു ശിവരാമൻ തള്ളിയത്.
പിഎസ് സി ബുള്ളറ്റിനിൽ കോവിഡ് രോഗവുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് കേസിന് ആധാരം. ആരോപണങ്ങൾ നിലനിൽക്കുന്നതല്ലന്ന് പി.എസ്.സി യുടെ വിശദികരണം കണക്കിലെടുത്താണ് കോടതി നടപടി.
Credits Kerala || Deshabhimani Online News https://ift.tt/38ckyhw
Comments